Join Whatsapp Group. Join now!

സൈനുല്‍ആബിദിന് ആസ്‌ക് ആലംപാടിയുടെ സ്‌നേഹോപഹാരം

കാസര്‍കോട് ഉപജില്ലാ കായികമേളയില്‍ നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൈനുല്‍ആബിദിനെ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് Kerala, News, Kasaragod, Vidyanagar, Sports meet, Sub district, Aasc club, Zainulabid felicitated
വിദ്യാനഗര്‍: (my.kasargodvartha.com 25.10.2019) കാസര്‍കോട് ഉപജില്ലാ കായികമേളയില്‍ നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൈനുല്‍ആബിദിനെ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അനുമോദിച്ചു. ആലംപാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് സൈനുല്‍ആബിദ്.

ക്ലബില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് മേനത്ത് സൈനുല്‍ആബിദിന് ഉപഹാരം കൈമാറി.

ക്ലബ് സെക്രട്ടറി സിദ്ദിഖ് എം, ഗപ്പു ആലംപാടി, ക്ലബ് ട്രഷറര്‍ സലാം ലണ്ടന്‍, ജാബിര്‍ എരിയപ്പാടി, കാഹു ആലംപാടി, അബൂബക്കര്‍, ആസ്‌ക് ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Vidyanagar, Sports meet, Sub district, Aasc club, Zainulabid felicitated

Post a Comment