നെല്ലിക്കട്ട: (my.kasargodvartha.com 27.10.2019) സമ്പൂര്‍ണ ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നെല്ലിക്കട്ടയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പൊതു ശൗചാലയം ഉപയോഗയോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കട്ട യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
നിരവധി കച്ചവട സ്ഥാപനങ്ങളും വില്ലേജ് ഓഫീസും ബാങ്കുകളും നൂറുകണക്കിന് ബസ് യാത്രക്കാരും ആശ്രയിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷനാണ് നെല്ലിക്കട്ട. വിവിധ ആവശ്യങ്ങള്‍ക്കായി നെല്ലിക്കട്ടയില്‍ എത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ശൗചാലയം എന്ന ഉദ്ദേശത്തിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പദ്ധതി നടപ്പിലാക്കിയത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചു എന്നല്ലാതെ അതിലേക്ക് ആവശ്യമായ വെള്ളത്തിന്റെ സംവിധാനം ചെയ്യാത്തതുമൂലം വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ശൗചാലയം എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് കരിങ്ങപ്പളം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, കാസര്‍കോട് മേഖലാ സെക്രട്ടറി അശോകന്‍, ബദിയടുക്ക മേഖലാ പ്രസിഡണ്ട് ബാലകൃഷ്ണ റൈ, യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി കാട്ടുകൊച്ചി, ലത്തീഫ് എന്‍ എ, ശശീന്ദ്രന്‍, അര്‍ഷാദ് എതിര്‍ത്തോട്, അഷ്റഫ് ബദ്രിയാ, ഇബ്രാഹിം നെല്ലിക്കട്ട, ഗിരി അബൂബക്കര്‍, നാസര്‍ കാട്ടുകൊച്ചി, നവീന്‍കുമാര്‍, സത്താര്‍ ബര്‍ക്ക, സക്കരിയ ബാലടുക്ക, ജി എസ് അബ്ദുല്ല, ഇബ്രാഹിം പൈക്ക, സനാഫ് ചാത്തപ്പാടി, ഉമേശന്‍ നായിക്ക്, ഉനൈസ് പി, ഗഫൂര്‍ ഗുരുനഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി റഹീം ബദരിയ സ്വാഗതവും പ്രശാന്ത് സുരഭി നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Vyapari, Public toilet, The public toilet in Nellikkattta should be made usable