Join Whatsapp Group. Join now!

വിഖായ ദിനത്തില്‍ എസ് കെ എസ് എസ് എഫിന്റെ ശുചിത്വ യജ്ഞം

വിഖായ ദിനത്തില്‍ എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഖായ പ്രവര്‍ത്തകര്‍ ബദിയടുക്ക ടൗണ്‍ ശുചീകരിച്ചു Kerala, News, Kasaragod, Badiadka, cleaning, SKSSF Badiadka town cleaned
ബദിയടുക്ക: (my.kasargodvartha.com 04.10.2019) വിഖായ ദിനത്തില്‍ എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഖായ പ്രവര്‍ത്തകര്‍ ബദിയടുക്ക ടൗണ്‍ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് സെന്റര്‍, വില്ലേജ് ഓഫീസ്, പെരഡാല സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, അപ്പര്‍ ബസാര്‍ എന്നിവിടങ്ങളിലെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു.

വിഖായ ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം അസ്ഹരി, മേഖല പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, ട്രഷറര്‍ അസീസ് പാടലടുക്ക, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, റസാഖ് അര്‍ഷദി, സിദ്ദീഖ് ബെളിഞ്ചം, വിഖായ സെക്രട്ടറി അന്‍വര്‍ തുപ്പക്കല്‍, കണ്‍വീനര്‍ അലി മിയാടിപള്ളം, ഇബ്രാഹിം, ഖലീല്‍ ആലങ്കോല്‍, ഫായിസ് ഗോളിയടുക്ക, സവാദ് ഫൈസി, ലത്തീഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Badiadka, cleaning, SKSSF Badiadka town cleaned

Post a Comment