പാലക്കുന്ന്: (my.kasargodvartha.com 21.10.2019) തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ അന്നദാനത്തിനായി നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെയും മാതൃസമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ചടങ്ങ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
2020 ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നത്.
ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ വള്ളിയോടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, പഞ്ചായത്തംഗം ഫാത്തിമത്ത് നസീറ, ഉദുമ കൃഷി ഓഫീസര്‍ ശിവപ്രസാദ്, ബ്രഹ്മകലശോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി എച്ച് നാരായണന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മന്‍മോഹന്‍ ബേക്കല്‍, ശിവരാമന്‍ മേസ്ത്രി അരവത്ത്, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ്, ക്ഷേത്ര ആഘോഷ കമ്മിറ്റി പ്രസിഡന്റ് സുധാകരന്‍ കുതിര്‍, സെക്രട്ടറി ഗോപി തൃക്കണ്ണാട്, ട്രഷറര്‍ കുഞ്ഞിരാമന്‍, മാതൃസമിതി പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി അജിത തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി മെമ്പര്‍മാരും മാതൃസമിതി അംഗങ്ങളും സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Palakkunnu, Temple, Celebration, Panchayath president, Organic farming started