Join Whatsapp Group. Join now!

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം പൈവളിഗെ നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഇബ്രാഹിം പാവല്‍കോടി പതാക ഉയര്‍ത്തി. Kerala, News, Kasaragod, Manjeshwar, Block panchayath, PTA President, Manjeshwar Sub-district school kalotsavam begins
മഞ്ചേശ്വരം: (my.kasargodvartha.com 29.10.2019) മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം പൈവളിഗെ നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഇബ്രാഹിം പാവല്‍കോടി പതാക ഉയര്‍ത്തി. പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി മംഗളൂരു റിട്ട. സ്റ്റേഷന്‍ ഡയറക്ടര്‍ വസന്തകുമാര്‍ പെര്‍ള മുഖ്യാതിഥിയായി.

മഞ്ചേശ്വരം എ ഇ ഒ വി ദിനേശ്, പൈവളിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ വാള്‍ട്ടി ഡിസൂസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹ്‌റ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ കെ വിശ്വനാഥ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കെ സുമിത്ര നന്ദിയും പറഞ്ഞു.

കലോത്സവം നവംബര്‍ ഒന്നിന് സമാപിക്കും.

Keywords: Kerala, News, Kasaragod, Manjeshwar, Block panchayath, PTA President, Manjeshwar Sub-district school kalotsavam begins

Post a Comment