Join Whatsapp Group. Join now!

കോട്ടച്ചേരി, പള്ളിക്കര മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണം: ലെന്‍സ്‌ഫെഡ്

കോട്ടച്ചേരി, പള്ളിക്കര മേല്‍പാലങ്ങളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ദേശീയപാത നിര്‍മാണം ത്വരിതഗതിയിലാക്കണമെന്നും Kerala, News, Kanahangad, Lensfed, Hosdug Taluk, construction, sand, Lensfed Hosdurg Taluk conference
കാഞ്ഞങ്ങാട്: (my.kasargodvartha.com 11.10.2019) കോട്ടച്ചേരി, പള്ളിക്കര മേല്‍പാലങ്ങളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ദേശീയപാത നിര്‍മാണം ത്വരിതഗതിയിലാക്കണമെന്നും ലെന്‍സ്‌ഫെഡ് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ജലസംരക്ഷണത്തിന്റെ ഭാഗമായി പുഴകളില്‍ നിറഞ്ഞുനില്‍ക്കുന്ന മണല്‍ നീക്കി പുഴ സംരക്ഷിച്ച് മണല്‍ നിര്‍മാണ മേഖലയില്‍ എത്തിക്കാന്‍ ശാസ്ത്രീയമായ രീതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, ഡാറ്റ ബാങ്കിലുള്ള അപാകതകള്‍ പരിഹരിച്ച് അര്‍ഹര്‍ക്ക് വീട് വെക്കാനുള്ള അനുമതി ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ കൈക്കൊള്ളുക, നിര്‍മാണമേഖലയിലെ അത്യാവശ്യ ഘടകങ്ങളായ ജില്ലി, ചെങ്കല്ല്, പൂഴി എന്നിവ ലഭ്യമാക്കുന്നതിനുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പടന്നക്കാട് ബേക്കല്‍ ക്ലബ് ഹാളില്‍ സംസ്ഥാന ട്രഷറര്‍ സി എസ് വിനോദ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി കെ വിനോദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് പി രാജന്‍, ജില്ലാ സെക്രട്ടറി എ സി ജോഷി, ജില്ലാ ട്രഷറര്‍ എന്‍ വി പവിത്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ഉണ്ണികൃഷ്ണന്‍, എ ദിവാകരന്‍, ടി ജെ സെബാസ്റ്റ്യന്‍, കെ സുരേന്ദ്രകുമാര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജോ. സെക്രട്ടറി അശോകന്‍ കല്ലുവളപ്പില്‍ സ്വാഗതവും സെക്രട്ടറി കെ ദിനേശന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kanahangad, Lensfed, Hosdug Taluk, construction, sand, Lensfed Hosdurg Taluk conference

Post a Comment