Join Whatsapp Group. Join now!

സമാധാന ഭദ്രതയ്ക്ക് യു ഡി എഫ് വിജയം അനിവാര്യം: കെ എം സി സി

അസഹിഷ്ണുതകള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് സമാധാനാന്തരീക്ഷം കാത്തു സംരക്ഷിക്കുന്നതിനും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും Gulf, News, KMCC, by election, UDF, Dubai, District committee, LDF, NDA, KMCC requested to win UDF
ദുബൈ: (my.kasargodvartha.com 12.10.2019) അസഹിഷ്ണുതകള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് സമാധാനാന്തരീക്ഷം കാത്തു സംരക്ഷിക്കുന്നതിനും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും പിടിയിലമരാതെ തുളുനാടന്‍ മണ്ണിനെ കാക്കുന്നതിന്നും യു ഡി എഫ് വിജയം ഉറപ്പ് വരുത്തണമെന്ന് ദുബൈ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം സി ഖമറുദ്ദീന് വേണ്ടി കെ എം സി സി ജില്ലാ നേതൃത്വവും കീഴ്ഘടകങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗം ചേര്‍ന്നു.

കേരളത്തില്‍ പുതിയ വികസനങ്ങളോ പദ്ധതികളോ ഇല്ല. അക്രമ രാഷ്ട്രീയവും കൊലപാതക പരമ്പരകളുംകൊണ്ട് മലിനമാവുകയാണ്.

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് ഭരണകേന്ദ്രങ്ങളില്‍. ഇതിനെല്ലാം ബാലറ്റിലൂടെ മറുപടി കൊടുക്കണം. അതിനാവണം നമ്മുടെ വിലയേറിയ സമ്മതിദാനം വിനിയോഗിക്കേണ്ടത്. ഓരോ വോട്ടര്‍മാരേയും നേരില്‍ കണ്ട് ജനാധിപത്യ ചേരിയെ വമ്പിച്ച വിജയത്തിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കണമെന്ന് കെ എം സി സി ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

ഒന്നാം എന്‍ ഡി എ ഭരണം തന്നെ ആഗോള തലത്തില്‍ ഇന്ത്യയെ പിന്നോട്ടടിച്ചു. ജനാധിപത്യ ധ്വംസനം നടത്തി രണ്ടാമതും അധികാരത്തിലെത്തിയവര്‍ ഇന്ത്യയുടെ പൈതൃകത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രതികരിക്കുന്നവരെ ജയിലിലടച്ചും ഭരണഘടനയെ തന്നെ പൊളിച്ചെഴുതിയും അങ്ങേയറ്റം അപകടാവസ്ഥയിലേക്കാണ് അവര്‍ രാജ്യത്തെ കൊണ്ടുപോകുന്നത്. തൊഴിലില്ലായ്മ ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് പോലും കോടികള്‍ കൊണ്ടുപോവുകയാണ്. കോര്‍പറേറ്റുകളും സ്വന്തക്കാരും തടിച്ചുവീര്‍ക്കുന്നു. മാധ്യമ കണ്ണുകളെ അടപ്പിക്കാനും നിശബ്ദരാക്കാനും അധികാരവും പണവും ഉപയോഗിക്കുന്നു. സ്തുതിപാഠകരായും അസഹിഷ്ണുതകള്‍ സൃഷ്ടിക്കുന്നവരായും മാത്രമായി മാധ്യമപ്പട അധഃപതിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു.



ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്്്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സലിം ചേരങ്കൈ, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, അഷ്റഫ് പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപാടി സ്വാഗതവും ജില്ലാ സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ പ്രാര്‍ഥന നടത്തി.
Keywords: Gulf, News, KMCC, by election, UDF, Dubai, District committee, LDF, NDA, KMCC requested to win UDF

Post a Comment