കാസര്‍കോട്: (my.kasargodvartha.com 04.10.2019) കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 14, 15 തീയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ നടക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി കുഞ്ഞാമു തൈവളപ്പിലിന് നല്‍കി നിര്‍വഹിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി എ ഷാഫി അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി എം അഷ്‌റഫ്, സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് മുഹമ്മദലി, മുഹമ്മദ് നാസിം, സീമ പ്രദീപ്, ഖമറുദ്ദീന്‍ തായല്‍, ഹമീദ് ബദരിയ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ്കുട്ടി സ്വാഗതവും ഷാഫി എ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
സബ്ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയുടെ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാസര്‍കോട് സബ്ജില്ലയില്‍നിന്നും 4000ത്തോളം കുട്ടികള്‍ പങ്കെടുക്കും. മേളയുടെ ഭാഗമായുള്ള സയന്‍സ്, സാമൂഹ്യശാസ്ത്ര ക്വിസ് സമാപിച്ചു.
Keywords: Kerala, News, Kasaragod, Sub district, Science fest, logo, Kasaragod sub District Science fest logo released