കാസര്‍കോട്: (my.kasargodvartha.com 21.10.2019) മദ്രസ അധ്യാപകരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ടി പി അലി ഫൈസിയെയും ജനറല്‍ സെക്രട്ടറിയായി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടിനെയും ട്രഷററായി ഹാരിസ് ഹസനി തൃക്കരിപ്പൂരിനെയും തെരഞ്ഞെടുത്തു.
ഹാശിം ദാരിമി ദേലമ്പാടി, അബൂബക്കര്‍ സാലൂദ് നിസാമി (വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് മൗലവി മദ്ദള, ഹമീദ് ഫൈസി പൊവ്വല്‍ (സെക്രട്ടറിമാര്‍), ബഷീര്‍ ദാരിമി നീലേശ്വരം (ക്ഷേമനിധി ചെയര്‍മാന്‍), മുഹമ്മദ് ഫൈസി കജ (കണ്‍വീനര്‍), ജമാല്‍ ദാരിമി ആലമ്പാടി (എസ് കെ എസ് ബി വി ചെയര്‍മാന്‍), അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹനീഫ് ദാരിമി കാസര്‍കോട്, മുനീര്‍ മൗലവി പെരുമ്പട്ട (ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കാസര്‍കോട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി പി അലി ഫൈസി അധ്യക്ഷത വഹിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം അബ്ദുസ്സമദ് മുട്ടത്തിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
26ന് ബദിയടുക്ക റെയ്ഞ്ചിലെ നെല്ലിക്കട്ട അല്‍മദ്‌റസത്തുല്‍ മദനിയ്യയില്‍ നടക്കുന്ന ജില്ലാ സാരഥി സംഗമം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു സംഗമത്തില്‍ ജില്ലയില്‍ മദ്രസ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കാനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
Keywords: Kerala, News, Kasaragod, Jamiyaathul Muallimeen, Madrasa Teachers, Jamiyyathul muallimeen District committee office bearers