ബദിയടുക്ക: (my.kasargodvartha.com 27.10.2019) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സാരഥി സംഗമം ബദിയടുക്ക റെയ്ഞ്ചിലെ നെല്ലിക്കട്ട അല്‍മദ്‌റസത്തുല്‍ മദനിയ്യയില്‍ സമാപിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ 700ഓളം വരുന്ന മദ്രസകളിലെ പ്രധാനാധ്യാപകരും 32 റെയ്ഞ്ചുകളുടെ ഭാരവാഹികളും സാരഥി സംഗമത്തില്‍ പങ്കെടുത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ടും കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസിയുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി പി അലി ഫൈസി അധ്യക്ഷത വഹിച്ചു.
റാഷിദ് ഗസ്സാലി കൂളിവയല്‍, ശുഹൈബ് ഹൈതമി വാരാമ്പറ്റ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി ഒരേ മദ്രസയില്‍ കാല്‍നൂറ്റാണ്ടുകാലം സേവനം ചെയ്ത 30ല്‍പരം മദ്രസ അധ്യാപകരെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആദരിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല മദ്രസക്കുള്ള കോട്ടുമല ഉസ്താദ് അവാര്‍ഡിന് അര്‍ഹരായ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ്യക്കുള്ള ഉപഹാരം ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരിയും വിവിധ സംഗമങ്ങള്‍ക്ക് ആതിഥേയത്വം നല്‍കിയ മദ്രസകള്‍ക്കുള്ള ഉപഹാരം മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജിയും നല്‍കി.
ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറര്‍ ഹാരിസ് ഹസനി തൃക്കരിപ്പൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഹാഷിം ദാരിമി ദേലമ്പാടി, സെക്രട്ടറിമാരായ അശ്‌റഫ് മൗലവി മര്‍ദള, ഹമീദ് ഫൈസി പൊവ്വല്‍, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, സ്വാഗതസംഘം കണ്‍വീനര്‍ റഷീദ് മാസ്റ്റര്‍, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, റെയ്ഞ്ച് പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, സെക്രട്ടറി റസാഖ് അര്‍ഷദി ബദിയടുക്ക, ജമാഅത്ത് ഖത്തീബ് ശമീര്‍ ദാരിമി, ജമാഅത്ത് പ്രസിഡണ്ട് പി വി അബ്ദുര്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി അബ്ദുല്‍ഖാദര്‍ നെല്ലിക്കട്ട, ട്രഷറര്‍ ഇബ്രാഹിം നെല്ലിക്കട്ട, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ബഷീര്‍ ദാരിമി നീലേശ്വരം, ഹനീഫ് ദാരിമി കാസര്‍കോട്, മുനീര്‍ മൗലവി പെരുമ്പട്ട, അഷ്‌റഫ് ഫൈസി നെല്ലിക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു.
മദ്രസ പൊതുപരീക്ഷ സര്‍ട്ടിഫിക്കറ്റ് സംഗമത്തില്‍ വിതരണം ചെയ്തു.
Keywords: Kerala, News, Kasaragod, Leaders meet, Gift, Madrasa, Jamiyyathul mu'allimeen Disrict leaders meet concluded