Join Whatsapp Group. Join now!

ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പട്ടിണി രഹിത നഗരം പദ്ധതിക്ക് തുടക്കമായി

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി Kerala, News, Kasaragod, KMCC, Implementation of 'Zero Hunger Town' project of Dubai KMCC Kasaragod Muncipal Committee started
കാസര്‍കോട്: (my.kasargodvartha.com 16.10.2019) ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പട്ടിണി രഹിത നഗരം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ത്വആം' പദ്ധതിക്ക് തുടക്കമായി. മുസ്ലിം യൂത്ത്‌ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി എം മുനീര്‍, ദുബൈ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, ഹംസ തോട്ടി, കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറി ബാപ്പകുട്ടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, റഷീദ് ഹാജി, സലീം ചേരങ്കൈ, ശരീഫ് പൈക്ക, ഷബീര്‍ കീഴൂര്‍, ഹാഷിം പടിഞ്ഞാര്‍, സഹീര്‍ ആസിഫ്, റഫീഖ് വിദ്യാനഗര്‍, സുബൈര്‍ അബ്ദുല്ല, റഹ്മാന്‍ പടിഞ്ഞാര്‍, മഹ്മൂദ് എരിയാല്‍, മഹ്മൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ്കുഞ്ഞി, റഹ്മാന്‍ തോട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, ജലീല്‍ അണങ്കൂര്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ്, ഖലീല്‍ കൊല്ലമ്പാടി, ഹബീബ് തുരുത്തി, നൈമുന്നിസ, ഫര്‍സാന ശിഹാബ്, സമീന മുജീബ്, സിയാന ഹനീഫ്, റംസീന ഫൈസല്‍, ജാഫര്‍ എരിയാല്‍, അബ്ദുല്ല പടിഞ്ഞാര്‍, നൗഫല്‍ തായല്‍, മുജീബ് തായലങ്ങാടി, അമാനുല്ല, സിദ്ദീഖ് ബെദിര, ഹസൈനാര്‍ താനിയത്ത്, ഹബീബ് ടി കെ, ജുനൈദ് തുരുത്തി, റിഷാദ് പള്ളം, നിസാര്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.

ഹസന്‍ പതിക്കുന്നില്‍ സ്വാഗതവും ബഷീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Gulf, Kasaragod, KMCC, Implementation of 'Zero Hunger Town' project of Dubai KMCC Kasaragod Muncipal Committee started

Post a Comment