Join Whatsapp Group. Join now!

ഐ സി എഫ് യു എ ഇ ദേശീയ കമ്മിറ്റി ഭാരവാഹികള്‍

കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി സംഘടന ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) യു എ ഇ ദേശീയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു Gulf, News, ICF, UAE, Kerala Muslim Jama-ath, ICF UAE National committee office bearers
അബൂദബി: (my.kasargodvartha.com 15.10.2019) കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി സംഘടന ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) യു എ ഇ ദേശീയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്തഫ ദാരിമി കടാങ്കോട് (പ്രസിഡന്റ്), ഹമീദ് പരപ്പ (ജനറല്‍ സെക്രട്ടറി), മഹ്മൂദ് ഹാജി കടവത്തൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

മറ്റു ഭാരവാഹികളായി സംഘടന: അബ്ദുല്‍ബസ്വീര്‍ സഖാഫി (പ്രസിഡണ്ട്), സുലൈമാന്‍ കന്മനം (സെക്രട്ടറി), ദഅ്വ: മുസ്തഫ ദാരിമി വിളയൂര്‍ (പ്രസിഡണ്ട്), ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം (സെക്രട്ടറി), വിദ്യാഭ്യാസം: പി വി അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസിഡണ്ട്), പി കെ മുഹമ്മദ് മാസ്റ്റര്‍ കുന്ദമംഗലം (സെക്രട്ടറി), അഡ്മിന്‍: സി എം എ കബീര്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), അബ്ദുല്‍ഹകീം അണ്ടത്തോട് (സെക്രട്ടറി), വെല്‍ഫെയര്‍: ഉസ്മാന്‍ സഖാഫി തിരുവത്ര (പ്രസിഡണ്ട്), നാസര്‍ കൊടിയത്തൂര്‍ (സെക്രട്ടറി), സര്‍വീസ്: സലാം സഖാഫി എരഞ്ഞിമാവ് (പ്രസിഡണ്ട്), സാബിത് പി വി ഈസ്റ്റ് കോസ്റ്റ് (സെക്രട്ടറി), പബ്ലിക്കേഷന്‍: കരീം ഹാജി തളങ്കര (പ്രസിഡണ്ട്), സമീര്‍ അവേലം (സെക്രട്ടറി), എസ് ഡി സി: റശീദ് ഹാജി കരുവമ്പൊയില്‍ (പ്രസിഡണ്ട്), സലാം മാസ്റ്റര്‍ കാഞ്ഞിരോട് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

യോഗം പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

മജീദ് കക്കാട്, സയ്യിദ് ആറ്റക്കോയ തങ്ങള്‍, പ്രൊഫ യു സി അബ്ദുല്‍മജീദ്, അബ്ദുല്‍അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, ഒ എം തരുവണ എന്നിവര്‍ സംസാരിച്ചു. ആര്‍ ഒ തെഞ്ചേരി അലവി സഖാഫി പുനഃസംഘടനക്ക് നേതൃത്വം നല്‍കി. ശരീഫ് കാരശ്ശേരി സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു.

Keywords: Gulf, News, ICF, UAE, Kerala Muslim Jama-ath, ICF UAE National committee office bearers

Post a Comment