Join Whatsapp Group. Join now!

ഉത്സവാന്തരീക്ഷത്തില്‍ കൊയ്ത്തുത്സവം നടത്തി

തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തില്‍ നടത്തി Kerala, News, Kanhangad, Thachangad, Farming, School, Panchayath, Harvesting conducted
തച്ചങ്ങാട്: (my.kasargodvartha.com 16.10.2019) തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തില്‍ നടത്തി. ചേറിലാണ് ചോറ് എന്ന മുദ്രാവാക്യവുമായാണ് കുട്ടികള്‍ പാടത്തേക്കിറങ്ങിയത്.
അരവത്ത് പാടശേഖരത്തിലാണ് നെല്‍കൃഷിയുടെ കൊയ്ത്ത് നടത്തിയത്. അര ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ ഉമ നെല്ലിന് നൂറുമേനി വിളവ് ലഭിച്ചു.

സ്‌കൂളിന്റെ പരിസ്ഥിതി, കാര്‍ഷിക പ്രവര്‍ത്തനത്തില്‍ സജീവ സാനിധ്യമായ അരവത്ത് പുലരിയുടെ നേതൃത്വത്തില്‍ നാടിന്റെ ഉത്സവമായ ഞാറിടല്‍ വേറിട്ട അനുഭവമായിരുന്നു.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, എസ് എം സി, പി ടി എ, എം പി ടി എ, അമ്മക്കൂട്ടം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു കൊയ്ത്തുത്സവം.

പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല, മദര്‍ പി ടി എ പ്രസിഡന്റ് അനിത, എസ് എം സി ചെയര്‍മാന്‍ ടി വി നാരായണന്‍, വികസന സമിതി ചെയര്‍മാന്‍ സുകുമാരന്‍ വി വി എസ്, ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ്, അധ്യാപകരായ പ്രണാബ്കുമാര്‍, മനോജ് പിലിക്കോട്, പ്രഭാവതി, പൂര്‍ണിമ, ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍, ബീന എന്നിവര്‍ സംബന്ധിച്ചു.



പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്‌ടോബര്‍ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം.

Keywords: Kerala, News, Kanhangad, Thachangad, Farming, School, Panchayath, Harvesting conducted

Post a Comment