Join Whatsapp Group. Join now!

അനുശോചന യോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

മുസ്‌ലിംലീഗ് നേതാവും ദേളി ബദര്‍ ജമാഅത്തിന്റെ ദീര്‍ഘകാല സെക്രട്ടറിയുമായിരുന്ന അബ്ദുല്ലക്കുഞ്ഞി ദേളിവളപ്പിന്റെ Kerala, News, Kasaragod, Deli, Muslim league, Youth league, Condolence meeting and Du'a majlis conducted
ദേളി: (my.kasargodvartha.com 27.10.2019) മുസ്‌ലിംലീഗ് നേതാവും ദേളി ബദര്‍ ജമാഅത്തിന്റെ ദീര്‍ഘകാല സെക്രട്ടറിയുമായിരുന്ന അബ്ദുല്ലക്കുഞ്ഞി ദേളിവളപ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ദേളി ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുശോചന യോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

ശരീഫ് തായത്തൊടി അധ്യക്ഷത വഹിച്ചു. ദേളി ജംഗ്ഷന്‍ ജമാഅത്ത് പ്രസിഡണ്ട് നിസാര്‍ ബെള്ളിപ്പാടി, ജനറല്‍ സെക്രട്ടറി അഡ്വ. സി എല്‍ മുഹമ്മദ് അന്‍വര്‍, കൗഫു ചെങ്കള, യു എ ഇ ജമാഅത്ത് സെക്രട്ടറി ഹക്കീം ദേളി, റഹ്മാന്‍ തോട്ടം, മമ്മുട്ടി മൗലവി വയനാട്, ബദര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷാഫി ദേളി എന്നിവര്‍ സംസാരിച്ചു.

ദുആ മജ്‌ലിസിന് ദേളി ജംഗ്ഷന്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്ല ദാരിമി, റൗഫ് മൗലവി, ഉസ്മാന്‍ മൗലവി കുന്ന്പാറ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kasaragod, Deli, Muslim league, Youth league, Condolence meeting and Du'a majlis conducted

Post a Comment