Join Whatsapp Group. Join now!

'സന്നാഹം' കര്‍മപദ്ധതിയുമായി ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു എ ഇ കമ്മിറ്റി

വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു എ ഇ കമ്മിറ്റി Gulf, News, Dubai, Chandragiri club, Melparamb, Chandragiri Club Melparamb-UAE Committee implementing various projects
ദുബൈ: (my.kasargodvartha.com 14.10.2019) വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു എ ഇ കമ്മിറ്റി. 'സന്നാഹം' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത ആറുമാസം വിവിധ കലാ, കായിക, സാംസ്‌കാരിക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഫുട്ബോള്‍ മത്സരം, കോച്ചിംഗ് ക്യാമ്പുകള്‍ എന്നിവ നടത്തും.


ഒന്നാംഘട്ടത്തില്‍ ഒക്‌ടോബര്‍ അവസാനവാരം ദുബൈയില്‍ ചന്ദ്രഗിരി മെമ്പര്‍ സോക്കര്‍-5 ഫുട്ബോള്‍ ലീഗ് മത്സരം അരങ്ങേറും. നാട്ടിലെ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന മറ്റ് പ്രവര്‍ത്തനത്തിന്റെ രൂപരേഖ ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തയാറാക്കി.

യോഗം റാഫി മാക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹനീഫ ടി ആര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബോസ്, ശരീഫ് സലാല, റൗഫ് കെ ജി എന്‍, അഷ്‌റഫ്, ഖാദര്‍ കൈനോത്ത്, ഇല്യാസ് ഹില്‍ടോപ്പ്, നൗഷാദ് നാനോ, ജാഫര്‍ വള്ളിയോട്, അഷ്‌റഫ് കെ വി, റഹിം ഖാജ, ഫൈസല്‍ തോട്ടം, ഹനീഫ് ഒരവങ്കര, നസീര്‍ കൊപ്ര, ഇസ്ഹാഖ് വള്ളിയോട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഹാരിസ് കല്ലട്ര സ്വാഗതവും മുനീര്‍ പള്ളിപ്പുറം നന്ദിയും പറഞ്ഞു.


Keywords: Gulf, News, Dubai, Chandragiri club, Melparamb, Chandragiri Club Melparamb-UAE Committee implementing various projects

Post a Comment