Join Whatsapp Group. Join now!

സി എച്ച് അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും Kerala, News, Kasaragod, Chemmanad, MSF, C H remembrance and farewell conducted
മേല്‍പറമ്പ് : (my.kasargodvartha.com 07.10.2019) എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും ജോലിയാവശ്യാര്‍ഥം വിദേശത്ത് പോകുന്ന എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷാദ് എയ്യളക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

മേല്‍പറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും സി എച്ച് അനുസ്മരണവും പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം നിര്‍വഹിച്ചു.

വിദ്യാഭ്യാസ പുരോഗതിയിലൂടെ സമുദായത്തിന്റെ അന്തസ്സുയര്‍ത്തിയ നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു സി എച്ച് എന്ന് അദ്ദേഹം അനുസ്മരിച്ചു.

ഹര്‍ഷാദ് എയ്യളക്ക് എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ആഷിഫ് മാളിക സമ്മാനിച്ചു. മുസ്തഫ മച്ചിനടുക്കം ഷാളണിയിച്ചു.

ഫയാസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിഖ് കൂവത്തൊട്ടി, എം എസ് എഫ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം നവാസ് ചെമ്പിരിക്ക, എം എസ് എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് ആഷിഖ് കീഴൂര്‍, സെക്രട്ടറി സന്‍ഫീര്‍ ചളിയങ്കോട്, നുഹ്മാന്‍ ചെമ്മനാട്, സഫ്വാന്‍ കീഴൂര്‍, ജൗഷാന്‍ ഒരവങ്കര, അര്‍ഫാസ് ചെമ്മനാട് തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റായി ഫയാസ് പള്ളിപ്പുറത്തെ തെരഞ്ഞെടുത്തു.

എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹക്കീം തെക്കില്‍ സ്വാഗതവും തഹ്‌സീര്‍ പെരുമ്പള നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Chemmanad, MSF, C H remembrance and farewell conducted

Post a Comment