Join Whatsapp Group. Join now!

ബീച്ച് ഗെയിംസ് മത്സരം: സംഘാടക സമിതിയായി

ബീച്ച് ഗെയിംസില്‍ കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ Kerala, News, Kasaragod, Udma, organising committtee, Beach games, Panchayath president, Beach Games: organising committee formed
ഉദുമ: ((my.kasargodvartha.com 14.10.2019) ബീച്ച് ഗെയിംസില്‍ കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ഉദുമ മേഖല മത്സരങ്ങള്‍ പള്ളിക്കര ബീച്ചില്‍ നടത്തുവാന്‍ സംഘാടക സമിതിയായി.

ബീച്ചില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, ഉദുമ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി എന്നിവര്‍ രക്ഷാധികാരികളും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ചെയര്‍പേഴ്സണും സുധാകരന്‍ പള്ളിക്കര ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഫുട്‌ബോള്‍, കബഡി, വോളിബോള്‍, വടംവലി എന്നീ ഇനങ്ങളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് മത്സരിക്കാം. മത്സ്യത്തൊഴിലാളികള്‍ക്കായി ഫുട്‌ബോള്‍, വടംവലി എന്നീ മത്സരങ്ങള്‍ പ്രത്യേകമായി നടത്തും.

ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍, ഗോള്‍ഡ്ഹില്‍ ഹദ്ദാദ് നഗര്‍ എന്നിവയുടെ സഹകരണത്തോടെ ഒക്‌ടോബര്‍ 26, 27 തീയതികളില്‍ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടത്തും. മറ്റു മത്സരങ്ങള്‍ നവംബര്‍ മൂന്നിന് പള്ളിക്കര ബീച്ചില്‍ നടത്തും.

സംഘാടകസമിതി രൂപീകരണ യോഗം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ്, കെ രവിവര്‍മന്‍, പുഷ്‌കരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ബീച്ച് ഗെയിംസ് ജില്ലാ കോഓഡിനേറ്റര്‍ പള്ളം നാരായണന്‍ സ്വാഗതവും സുധാകരന്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്‌ടോബര്‍ 20ന് മുമ്പ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447037405 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Keywords: Kerala, News, Kasaragod, Udma, organising committtee, Beach games, Panchayath president, Beach Games: organising committee formed

Post a Comment