Join Whatsapp Group. Join now!

ബഹ്റൈന്‍ ആര്‍ എസ് സി ഭാരവാഹികള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം. അബ്ദുല്ല രണ്ടത്താണിയെ ചെയര്‍മാനും അഡ്വ. ഷബീര്‍ അലിയെ ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു Gulf, News, Bahrain, Manama, Risala, convenors, Baharin RSC office bearers
മനാമ: (my.kasargodvartha.com 17.10.2019) രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം. അബ്ദുല്ല രണ്ടത്താണിയെ ചെയര്‍മാനും അഡ്വ. ഷബീര്‍ അലിയെ ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു.

ഫൈസല്‍ കൊല്ലം (സംഘടന) ഹബീബ് ഹരിപ്പാട് (ഫിനാന്‍സ്) അഷറഫ് മങ്കര (ഫിറ്റ്നസ്) ഷഹീന്‍ അഴിയൂര്‍ (രിസാല) ജാഫര്‍ പട്ടാമ്പി (വിസ്ഡം) റഷീദ് തെല (കലാലയം) ഫൈസല്‍ അലനല്ലൂര്‍ (സ്റ്റുഡന്‍സ്) ബഷീര്‍ ക്ലാരി (ട്രെയിനിംഗ്) ഷിഹാബ് പരപ്പ (മീഡിയ) എന്നിവരെ വിവിധ സമിതികളുടെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

അബ്ദുറഹീം സഖാഫി, വി പി കെ മുഹമ്മദ് എന്നിവരെ ജി സി സി കൗണ്‍സിലേഴ്സായും 17 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

ഈസാ ടൗണില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ഐ സി എഫ് നാഷണല്‍ അഡ്മിനും പി ആര്‍ പ്രസിഡന്റുമായ അബ്ദുസ്സലാം മുസ്‌ലിയാര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി പ്രഖ്യാപനം നടത്തി.

എ സി എഫ് സര്‍വീസ് പ്രസിഡന്റ് വി പി കെ അബൂബക്കര്‍ ഹാജി, നിസാം മുസ്‌ലിയാര്‍ കണ്ണൂര്‍, അബ്ദുസ്സമദ് കാക്കടവ്, സുബൈര്‍ മാസ്റ്റര്‍ തിരൂര്‍, ഷാഫി വെളിയങ്കോട്, അഷറഫ് കോട്ടക്കല്‍, മൂസാ കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി (യു എ ഇ), ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അഹ്മദ് ഷെറിന്‍ (യു എ ഇ) എന്നിവര്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

സംഘടനയുടെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വി പി കെ മുഹമ്മദ് (ജനറല്‍) അബ്ദുല്ല രണ്ടത്താണി (സംഘടന) നജ്മുദ്ദീന്‍ (വിസ്ഡം) അബ്ദുറഹീം സഖാഫി (ട്രെയിനിംഗ്) ഫൈസല്‍ കൊല്ലം (സ്റ്റുഡന്‍സ്) ഷഹീന്‍ അഴിയൂര്‍ (രിസാല) അഷ്‌റഫ് മങ്കര (ഫിനാന്‍സ്) എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും നടന്നു. പഠനങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും പ്രത്യേക സെഷനുകളായി സംഘടിപ്പിച്ചു. പുനഃസംഘടനക്ക് റിട്ടേണിംഗ് ഓഫീസര്‍ ഷെറിന്‍ അഹ്മദ് നേതൃത്വം നല്‍കി.

ബഹ്‌റൈന്‍ നാഷണല്‍ ചെയര്‍മാനായിരുന്ന അബ്ദുറഹീം, കണ്‍വീനര്‍ വി പി കെ മുഹമ്മദ്, സുനീര്‍ നിലമ്പൂര്‍, നജ്മുദ്ദീന്‍, അബ്ദുല്ല രണ്ടത്താണി എന്നിവര്‍ കൗണ്‍സിലിന് നേതൃത്വം നല്‍കി.

Keywords: Gulf, News, Bahrain, Manama, Risala, convenors, Baharin RSC office bearers

Post a Comment