Join Whatsapp Group. Join now!

ജനറല്‍ ആശുപത്രിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാതെ രോഗികള്‍ വലയുന്നു

കാസര്‍കോട് ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് പൊറുതിമുട്ടുന്നു. ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കൂടുന്നതാണ്. പനി, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളാണ് Kerala, News
കാസര്‍കോട്: (my.kasargodvartha.com 12.10.2019) കാസര്‍കോട് ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് പൊറുതിമുട്ടുന്നു. ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കൂടുന്നതാണ്. പനി, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളാണ് അധികവും.

ഒപി ടിക്കറ്റ് ലഭിക്കാന്‍ തന്നെ മണിക്കൂറുകളോളം ക്യൂ നിന്ന് തളരുന്നവര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന മുറിക്ക് പുറത്തും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു. അപ്പോഴേയ്ക്കും ഒരു രോഗത്തിന് ചികിത്സയ്ക്ക് വന്ന രോഗി മറ്റ് രോഗങ്ങള്‍ക്കും അടിമപ്പെട്ട് ചികിത്സിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

ഒരു ദിവസം 1500നും 2000 ത്തിനും ഇടയില്‍ രോഗികള്‍ എത്തുന്ന ഗവ. ജനറല്‍ ആശുപത്രിയില്‍ 49 സ്ഥിരം ഡോക്ടര്‍മാരും അഞ്ച് താല്‍ക്കാലിക ഡോക്ടര്‍മാരുമടക്കം 280 ജീവനക്കാരുമാണ് ഉള്ളത്. അഞ്ച് ശതമാനം ജീവനക്കാരുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് അറിയാന്‍ സാധിച്ചു.

Kerala, News,  About government general hospital of Kasargod

രോഗികളെന്ന വ്യാജേന എത്തപ്പെടുന്ന സാമൂഹ്യ ദ്രോഹികളുടെ ശല്യം കൂടി വരികയാണന്നും സുനില്‍ ചന്ദ്രന്‍ ഡോക്ടര്‍ ഇല്ലാത്തതിന്റെ പോരായ്മയും ഉണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.

-എ ബെണ്ടിച്ചാല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News,  About government general hospital of Kasaragod 

Post a Comment