Join Whatsapp Group. Join now!

എസ് വൈ എസ് ആദര്‍ശ പാഠശാലയും അനുസ്മരണവും നടത്തി

സുന്നി യുവജന സംഘം ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ Kerala, News, Kasaragod, Udma, SYS, Speech, SYS leaders remembrance conducted
ഉദുമ: (my.kasargodvartha.com 29.09.2019) സുന്നി യുവജന സംഘം ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ പാഠശാലയും അനുസ്മരണവും നടത്തി.

അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം എ ഖാസിം മുസ്‌ലിയാര്‍, എം എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുന്‍ ജില്ല പ്രസിഡണ്ട് മഹ്മൂദ് ദാരിമി ബംബ്രാണ തുടങ്ങിയ പണ്ഡിതരെയാണ് അനുസ്മരിച്ചത്.

ചട്ടഞ്ചാല്‍ മദ്രസ ഹാളില്‍ നടത്തിയ പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി യമാനി അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി കര്‍മപദ്ധതി വിശദീകരിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി വിഷയം അവതരിപ്പിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി ഹംസതു സഅദി ബോവിക്കാനം അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ല വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ചട്ടഞ്ചാല്‍ ജമാഅത്ത് പ്രസിഡണ്ട് പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി, സെക്രട്ടറി നാസര്‍ പുത്തിരി, മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ചെമ്പിരിക്ക, ഷാഹുല്‍ഹമീദ് ദാരിമി കോട്ടിക്കുളം, എ ബി ഷാഫി, അബ്ദുല്‍ഖാദര്‍ ഫൈസി പള്ളങ്കോട്, ബി കെ ഹംസ ആലൂര്‍, ബഷീര്‍ പള്ളങ്കോട്, എം എം ഹനീഫ് ഹാജി മേല്‍പറമ്പ്, അബൂബക്കര്‍ ഉദുമ, ഹമീദ് കുണിയ, ഖാദര്‍ കണ്ണമ്പള്ളി, ഫോറിന്‍ മുഹമ്മദ്കുഞ്ഞി, സലാം നഈമി മുണ്ടക്കൈ, യൂസഫ് ഹാജി പള്ളങ്കോട്, ബഷീര്‍ പാക്യാര, അബ്ദുല്ല ഹാജി ഇല്യാസ് നഗര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി സ്വാഗതവും സെക്രട്ടറി റഊഫ് ബായിക്കര നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Udma, SYS, Speech, SYS leaders remembrance conducted

Post a Comment