Join Whatsapp Group. Join now!

എം എല്‍ എ യുടെ സ്മരണയില്‍ കൊടിയമ്മ ഹൈസ്‌കൂളിന് ബസ് സമര്‍പ്പിച്ചു

പി ബി അബ്ദുറസാഖ് എം എല്‍ എ യുടെ സ്മരണയില്‍ കൊടിയമ്മ ഹൈസ്‌കൂളിന് ബസ് സമര്‍പ്പിച്ചു Kerala, News, Kasargod, Kumbla, Kodiyamma, School, Bus, MLA fund, Submitted School Bus
കുമ്പള: (my.kasargodvartha.com 20.09.2019) പി ബി അബ്ദുറസാഖ് എം എല്‍ എ യുടെ സ്മരണയില്‍ കൊടിയമ്മ ഹൈസ്‌കൂളിന് ബസ് സമര്‍പ്പിച്ചു. എം എല്‍ എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നാണ് സ്‌കൂളിന് ബസ് അനുവദിച്ചിരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു. പ്രൈമറി വിഭാഗം ഐ ടി ലാബ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരീകാക്ഷ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ കെ ആരിഫ്, പഞ്ചായത്തംഗം അരുണ എം ആള്‍വ, എസ് എം സി ചെയര്‍മാന്‍ പി ബി അബ്ദുല്‍ഖാദര്‍, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുല്ല ഇച്ചിലംപാടി, മദര്‍ പി ടി എ പ്രസിഡന്റ് നജ്മുന്നിസ, മഞ്ചുനാഥ ആള്‍വ, ഐ കെ അബ്ദുല്ലക്കുഞ്ഞി, മുന്‍ പഞ്ചായത്തംഗം നസീമ പി എം, ബി എ റഹ്മാന്‍ ആരിക്കാടി, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasargod, Kumbla, Kodiyamma, School, Bus, MLA fund, Submitted School Bus

Post a Comment