ചെമ്മനാട്: (www.kasargodvartha.com 08.09.2019) ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ത്രിദിന എസ് പി സി ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി ടി അഹമ്മദലി, ഹെഡ് മാസ്റ്റര്‍ കെ ഓ രാജീവന്‍, പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സ്‌കൂള്‍ കണ്വീനര്‍ കെ ടി നിയാസ്, ഗാര്‍ഡിയന്‍ എസ് പി സി പ്രസിഡണ്ട് അഷറഫ് കൈന്താര്‍, ഓ എസ് എ പ്രതിനിധി കബീര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ സി എല്‍ യാസിര്‍ സ്വാഗതവും സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി പരേഡും വിവിധ ക്ലാസ്സുകളും ബോധവല്‍ക്കരണ നാടക, സിനിമാ പ്രദര്‍ശനങ്ങളും നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, SPC Camp Started at CJHSS Chemnad < !- START disable copy paste -->