Join Whatsapp Group. Join now!

റോട്ടറി ക്ലബിന്റെ നാഷണ്‍ ബില്‍ഡര്‍ അവാര്‍ഡ് ഉഷ ടീച്ചര്‍ക്ക് സമ്മാനിച്ചു

റോട്ടറി ഇന്റര്‍നാഷണല്‍ നാഷണ്‍ ബില്‍ഡര്‍ അവാര്‍ഡ് പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി ടി ഉഷ ടീച്ചര്‍ക്ക് സമ്മാനിച്ചു Kerala, News, Kasaragod, Rotary Club, Teacher, Patla Higher Secondary School, Rotary Club National Award for Usha Teacher
കാസര്‍കോട്: (my.kasargodvartha.com 16.09.2019) റോട്ടറി ഇന്റര്‍നാഷണല്‍ നാഷണ്‍ ബില്‍ഡര്‍ അവാര്‍ഡ് പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി ടി ഉഷ ടീച്ചര്‍ക്ക് സമ്മാനിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റോട്ടറി റീജനല്‍ കോഓഡിനേറ്റര്‍ എം ടി ദിനേശ്, റോട്ടറി കാസര്‍കോട് പ്രസിഡണ്ട് കെ ബി ലജീഷ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് നല്‍കി.

റോട്ടറി അസി. ഗവര്‍ണര്‍ എം കെ രാധാകൃഷ്ണന്‍ അനുമോദന പ്രസംഗം നടത്തി. പ്രധാനാധ്യാപകന്‍ കെ പ്രശാന്ത് സുന്ദര്‍ സ്വാഗതം പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ എം എ മജീദ്, എസ് എം സി ചെയര്‍മാന്‍ എച്ച് കെ അബ്ദുര്‍ റഹ്മാന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, കവി ജില്‍ജില്‍, മദര്‍ പി ടി എ പ്രസിഡണ്ട് സക്കീന, സ്റ്റാഫ് സെ ക്രട്ടറി യു പ്രദീപ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഉഷ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.

Keywords: Kerala, News, Kasaragod, Rotary Club, Teacher, Patla Higher Secondary School, Rotary Club National Award for Usha Teacher

Post a Comment