Join Whatsapp Group. Join now!

കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന് സ്വീകരണം നല്‍കി

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി ചുമതലയേറ്റശേഷം കാസര്‍കോട്ടെത്തിയ Kerala, News, Kasaragod, reception, Cricket Association, Railway station, Reception was given for Abdurahman
കാസര്‍കോട്: (my.kasargodvartha.com 16.09.2019) കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി ചുമതലയേറ്റശേഷം കാസര്‍കോട്ടെത്തിയ കെ എം അബ്ദുര്‍ റഹ് മാന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ഖാദര്‍ അദ്ദേഹത്തെ ഉപഹാരം നല്‍കി സ്വീകരിച്ചു.

ജില്ലാ സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ കുണ്ടില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഹ്മൂദ് കുഞ്ഞിക്കാനം, അഫ്‌സല്‍ ഖാന്‍, മുനീര്‍ അടുക്കത്ത്ബയല്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ ബ്ലെയ്സ്, ഹംസു ഉളിയത്തടുക്ക, റഹീം റഹ്മാനിയ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, reception, Cricket Association, Railway station, Reception was given for Abdurahman

Post a Comment