Join Whatsapp Group. Join now!

എം പിക്ക് സ്വീകരണവും ഓണാഘോഷവുമൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍

എം പിക്ക് സ്വീകരണമൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍. സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ന്യൂ ബേവിഞ്ചയാണ് Kerala, News, Kasaragod, Bevinje, Chengala, MP, Club, Rajmohan Unnithan MP Felicitated by Sahridaya vedi Bevinje
ബേവിഞ്ച: (my.kasargodvartha.com 18.09.2019) എം പിക്ക് സ്വീകരണമൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍. സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബ്  ന്യൂ ബേവിഞ്ചയാണ് എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂ ബേവിഞ്ചയിലെ താമസക്കാരനായ രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണമൊരുക്കിയത്. ഓണാഘോഷവും അനുമോദന പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

ചെങ്കള പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പര്‍ ടി ഓമന ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റാഷിദ് ബേഡകം അധ്യക്ഷത വഹിച്ചു. നാട്ടിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു. എസ് എസ് എല്‍ സി-പ്ലസ്ടു വിജയികള്‍ക്ക് ഉപഹാരവും നല്‍കി. ഓണസദ്യയും കുട്ടികള്‍ക്കുള്ള കലാപരിപാടിയും നടത്തി.

ടി എം ഇഖ്ബാല്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, ശരാവതി ടീച്ചര്‍, അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, യാസര്‍ അറഫാത്ത്, അന്‍സീര്‍, റഷാദ്, ഫസല്‍, മനോജ്, പ്രജിത്, ശ്രീനേഷ്, കലാം, സമീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നഹിനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.




Keywords: Kerala, News, Kasaragod, Bevinje, Chengala, MP, Club, Rajmohan Unnithan MP Felicitated by Sahridaya vedi Bevinje

Post a Comment