വിദ്യാനഗര്‍: (my.kasargodvartha.com 25.09.2019) നായന്മാര്‍മൂല, പടിഞ്ഞാര്‍മൂല പട്‌ളം മുഹമ്മദ് കുടുംബ പാരമ്പര്യത്തില്‍ അണിചേര്‍ന്ന പട്‌ളം തറവാട് കുടുംബസംഗമം നാല് തലമുറകളുടെ സംഗമ വേദിയായി. പട്‌ളം അബ്ദുല്‍ഖാദര്‍, പട്‌ളം മൊയ്തീന്‍ കുഞ്ഞി, പട്‌ളം മമ്മാലി ഹാജി, പട്‌ളം ബിഫാത്തിമ്മ എന്നിവരുടെ മക്കളും അവരുടെ മക്കളും പേരമക്കളും പേരമക്കളുടെ മക്കളുമായിരുന്നു കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.
തറവാട്ടിലെ പലരും വ്യത്യസ്ത രാഷ്ട്രീയ, മതസംഘടന, വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഒന്നിച്ച വേദി കൂടിയായി സംഗമം. നാനൂറോളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.
മാന്യ വിന്‍ടച്ച് പാം മെഡോസില്‍ നടന്ന സംഗമം ചെയര്‍മാന്‍ മുഹമ്മദ് ഹാജി അറഫ ഉദ്ഘാടനം ചെയ്തു. 'കളിയല്ല കുടുംബം' എന്ന വിഷയത്തില്‍ ടി കെ ഹാരിസ് ക്ലാസെടുത്തു. തറവാട്ടിലെ മുതിര്‍ന്ന അംഗം പട്‌ളം ഹുസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാ-കായിക പരിപാടികള്‍ നടത്തി. കഴിഞ്ഞ റമളാനില്‍ പട്‌ളം തറവാട് വാട്‌സ്ആപ് ഗ്രൂപ്പില്‍ നടത്തിയ റമളാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. തറവാട്ടിലെ പ്രധാനപ്പെട്ട പതിനഞ്ച് കുടുംബങ്ങള്‍ക്ക് സ്‌നേഹാദരവും പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് ഉപഹാരവും നല്‍കി.
പി എ മുഹമ്മദ് ഹാജി പ്രാര്‍ഥന നടത്തി. മൂലയില്‍ അബ്ദുല്ല ഹാജി, പട്‌ളം പി എം അബ്ദുല്ല, അഹ്മദ് ഹാജി അറഫ, പട്‌ളം അബ്ദുല്‍ഖാദര്‍, അഹ്മദ് ഹാജി മഞ്ഞനാടി, പി എം അബ്ദുല്‍ഖാദര്‍, കുറ്റി അബ്ദുല്ല, കുറ്റി അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഖാദര്‍ സഹാറ, സുബൈര്‍ അറഫ, ഹമീദ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. കോഓഡിനേറ്റര്‍ ഖാദര്‍ അറഫ സ്വാഗതവും ഹനീഫ് പടിഞ്ഞാര്‍മൂല നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Family meet, Quiz competition, Prize distribution, Patlam Tharavad Family meet conducted