Join Whatsapp Group. Join now!

'പുസ്തകങ്ങള്‍ക്കപ്പുറം' ഏകദിന ശില്‍പശാല നടത്തി

ദിശ സന്തോഷ് നഗര്‍ 'പുസ്തകങ്ങള്‍ക്കപ്പുറം' ഏകദിന ശില്‍പശാല സംഘടിപ്പിച്ചു Kerala, News, kasaragod, Workshop, Santhosh Nagar, One Day workshop conducted
സന്തോഷ് നഗര്‍: (www.kasargodvartha.com 15.09.2019) ദിശ സന്തോഷ് നഗര്‍ 'പുസ്തകങ്ങള്‍ക്കപ്പുറം' ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ ശറഫുദ്ദീന്‍ പാക്യാര ക്ലാസെടുത്തു.

ദിശ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ദര്‍ശന ടി വി ഖുര്‍ആന്‍ ടാലന്റ് ഷോയില്‍ വിജയിയായ മുഹമ്മദ് അന്‍ഷബ് ഇമ്രാനെയും ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

ദിശ ഭാരവാഹികളായ ഷാഹുല്‍ഹമീദ്, നവാസ് സന്തോഷ് നഗര്‍, അബ്ബാസ് മാര, സിദ്ദീഖ് അബ്ദുല്ല, ഉനൈസ്, ജസീം, സിനാന്‍, അന്‍വര്‍, തമീം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Keywords: Kerala, News, kasaragod, Workshop, Santhosh Nagar, One Day workshop conducted

Post a Comment