കാസര്‍കോട്: (my.kasargodvartha.com 17.09.2019) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓണഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 19, 20, 21 തീയ്യതികളില്‍ 'ഓണനിലാവ്' എന്ന പേരിലാണ് പരിപാടി നടക്കുക.
19 ന് വൈകിട്ട് 4.30 മണിയോടെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നടക്കും. എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, ജില്ലാ കലക്ടര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട്, എ ഡി എം എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും അടക്കമുളളവര്‍ സൗഹൃദ ഫുട്ബോളില്‍ കളിക്കാനിറങ്ങും.
20 ന് വൈകിട്ട് മൂന്ന് മണിയോടെ താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കമ്പവലി മത്സരം നടക്കും. ജില്ലാ കമ്പവലി അസോസിയേഷന്‍, കാസര്‍കോടിനൊരിടം കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. 21 ന് വൈകിട്ട് 6.30 ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ റാഫി-കിഷോര്‍ നൈറ്റ് അരങ്ങേറും. ഷക്കീല്‍ ഗോവയുടെ നേതൃത്വത്തിലുളള ഗായക സംഘം അണിനിരക്കും. കാസനോവ കാസര്‍കോട്, തളങ്കര റാഫി മഹല്‍ എന്നിവയുടെ സഹകരണത്തോടെയാണ് റാഫി- കിഷോര്‍ നൈറ്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍, കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി എ ഷാഫി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Ona Nilavu Program on 19,20,21
< !- START disable copy paste -->