Join Whatsapp Group. Join now!

പോഷകാഹാര പാചക മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കോട്ടപ്പാറ അംഗന്‍വാടിയുടെയും മടിക്കൈ Kerala, News, cooking contest, awareness class, Madikkai, Kottappara, Nutrition cooking contest and exhibition conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 29.09.2019) പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കോട്ടപ്പാറ അംഗന്‍വാടിയുടെയും മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും ആഭിമുഖ്യത്തില്‍ പോഷകാഹാര പാചക മത്സരവും പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

മടിക്കൈ കോട്ടപ്പാറയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്തംഗം കെ എ ബിജി ബാബു ഉദ്ഘാടനം ചെയ്തു. പി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ ശ്രീകുമാര്‍, എം പ്രീതി എന്നിവര്‍ ക്ലാസെടുത്തു. ആര്‍ ബി എസ് കെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പി ഫാബിന സമ്മാനദാനം നിര്‍വഹിച്ചു. കെ വി ഇന്ദിര, സി വി തമ്പാന്‍, പി അനിത എന്നിവര്‍ സംസാരിച്ചു.

പാചക മത്സരത്തില്‍ പി വി ശ്രീന, വി പി സന്ധ്യ, കെ സ്വാതി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


Keywords: Kerala, News, cooking contest, awareness class, Madikkai, Kottappara, Nutrition cooking contest and exhibition conducted

Post a Comment