Join Whatsapp Group. Join now!

നീതി മെഡിക്കല്‍ സ്റ്റോറും സഹകരണ മെഡിക്കല്‍ ലാബും ഉദ്ഘാടനം ചെയ്തു

മുളിയാര്‍ അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ ബോവിക്കാനത്ത് നീതി Kerala, News, bovikkanam, medical store, medical lab, co-op society, switch on, Neethi medical store inaugurated
ബോവിക്കാനം: (my.kasargodvartha.com 07.09.2019) മുളിയാര്‍ അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ ബോവിക്കാനത്ത് നീതി മെഡിക്കല്‍ സ്റ്റോറും സഹകരണ മെഡിക്കല്‍ ലാബും പ്രവര്‍ത്തനമാരംഭിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ വി മുഹമ്മദ് നൗഷാദ് മുഖ്യാഥിതിയായി. മെഡിക്കല്‍ സ്റ്റോര്‍ ആദ്യ മരുന്ന് വില്‍പന അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ ജയചന്ദ്രനും മെഡിക്കല്‍ ലാബ് കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് കെ മുരളീധരനും നിര്‍വഹിച്ചു. സംഘം സെക്രട്ടറി കെ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ പ്രഭാകരന്‍, അനീസ മന്‍സൂര്‍, എം മാധവന്‍, പി ബാലകൃഷ്ണന്‍, എം എ അസീസ്, ശോഭ പയോലം, മുഹമ്മദ് സാലി, ബൈജു രാജ്, പി രാമചന്ദ്രന്‍, അശോകന്‍, സി കരുണാകരന്‍, വി സുകുമാരന്‍, ബി കെ നാരായണന്‍, കെ ബി മുഹമ്മദ്കുഞ്ഞി, പി എം എം അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

സംഘം പ്രസിഡന്റ് പി രവീന്ദ്രന്‍ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് ഇ ശ്രീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, bovikkanam, medical store, medical lab, co-op society, switch on, Neethi medical store inaugurated

Post a Comment