Join Whatsapp Group. Join now!

മൈ യൂണിറ്റ്; മൈ ഇസ്സത്ത് ശാഖാ ശാക്തീകരണ പദ്ധതി: പോസ്റ്റര്‍ പ്രകാശനം ചെയ്തു

എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ട്രൈസനേറിയത്തിന്റെ ഭാഗമായി ശാഖാ ശാക്തീകരണം Kerala, News, SKSSF, District committee, Project, Poster, My Unit poster released
കാസര്‍കോട്: (my.kasargodvartha.com 13.09.2019) എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ട്രൈസനേറിയത്തിന്റെ ഭാഗമായി ശാഖാ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'മൈ യൂണിറ്റ്, മൈ ഇസ്സത്ത്'പദ്ധതി സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യൂണിറ്റ് തലങ്ങളില്‍ നടക്കും.

പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ദേശീയ അധ്യക്ഷന്‍ നുറുല്‍ഹുദാ നൂര്‍ പശ്ചിമ ബംഗാള്‍ വൈസ് ചെയര്‍മാന്‍ ഡോ. ബഷീര്‍ പനങ്ങാങ്കരക്ക് നല്‍കി നിര്‍വഹിച്ചു. ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, നവാസ് ചെങ്കള, ത്വാഹിര്‍ തൃക്കരിപ്പൂര്‍, റിശാല്‍ ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

പദ്ധതിയുടെ ഭാഗമായി കര്‍മപദ്ധതി അവതരണം, പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഭാരവാഹി ഫില്ലിംഗ് തുടങ്ങിയവ നടക്കും.

Keywords: Kerala, News, SKSSF, District committee, Project, Poster,  My Unit poster released

Post a Comment