Join Whatsapp Group. Join now!

മൊഗ്രാല്‍ കുട്ടിയം വളപ്പില്‍ ഇനി 'മിനി മാസ്റ്റ്' വെളിച്ചം വിതറും

മൊഗ്രാല്‍ കുട്ടിയം വളപ്പ് പ്രദേശത്ത് ഇനി മിനി മാസ്റ്റ് വെളിച്ചം വിതറും. കുമ്പള ഗ്രാമപഞ്ചായത്ത് Kerala, News, Kasaragod, Mogral, Kuttiyam valappu, mini mast light, Mini mast light installed Kerala, News, Kasaragod, Mogral, Kuttiyam valappu, mini mast light, Mini mast light installed
മൊഗ്രാല്‍: (my.kasargodvartha.com 21.09.2019) മൊഗ്രാല്‍ കുട്ടിയം വളപ്പ് പ്രദേശത്ത് ഇനി മിനി മാസ്റ്റ് വെളിച്ചം വിതറും. കുമ്പള ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍പെടുന്ന കുട്ടിയം വളപ്പില്‍ 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

പ്രദേശവാസികള്‍ ഏറെ കാലമായി തെരുവ് വിളക്കുകളില്ലാതെ ദുരിതത്തിലായിരുന്നു. വിളക്ക് സ്ഥാപിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ക്ലബ് പ്രവര്‍ത്തകരും പ്രദേശവാസികളും വാര്‍ഡ് മെമ്പര്‍ ആയിഷ മുഹമ്മദ് അബ്കോയെ അഭിനന്ദിച്ചു.

മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം കുമ്പള ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദലി നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ആയിഷ മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. ശരീഫ് ദിനാര്‍, ഹാരിസ് ബഗ്ദാദ്, സൈനുദ്ദീന്‍ കുട്ടിയം വളപ്പ്, ഫാറൂഖ്, ജംഷാദ്, അലി ചളിയങ്കോട്, എഫ് സി കെ ക്ലബ് അംഗങ്ങള്‍, ബിലാല്‍ മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് അബ്‌കോ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Kasaragod, Mogral, Kuttiyam valappu, mini mast light, Mini mast light installed

Post a Comment