വിദ്യാനഗര്‍: (my.kasargodvartha.com 04.09.2019) ഫ്‌ളവേഴ്‌സ് കോപ്പയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് ചടങ്ങില്‍ സ്വീകരണം നല്‍കി. ചടങ്ങ് ഉദ്ഘാടനം ചെയ്ത എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉണ്ണിത്താന് ഉപഹാരം നല്‍കി. നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. പി എന്‍ പണിക്കര്‍ അവാര്‍ഡ് ജേതാവ് ഷാഹിന സലീം, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം, ഷൗക്കത്ത് പടുവടുക്ക തുടങ്ങിയവരെ ആദരിച്ചു.
കാരുണ്യ സേവന രംഗത്തെ കോപ്പയുടെ തുടര്‍പദ്ധതികള്‍ക്ക് സേഫ് ടെല്‍ ഉടമ റൗഫ് അര്‍ബാബ് നല്‍കിയ വീല്‍ചെയര്‍, വാക്കിംഗ്സ്റ്റിക്ക് എന്നിവ പ്രസിഡണ്ട് നൗഷാദ് ബായിക്കര, സെക്രട്ടറി സമദ് കോപ്പ, ട്രഷറര്‍ മജീദ് ബി.എസ് എന്നിവര്‍ ഏറ്റുവാങ്ങി.
സാമൂഹിക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സുഹൈല്‍ കോപ്പ, ജബ്ബാര്‍ കന്നിക്കാട്, റൗഫ് അര്‍ബാബ് എന്നിവരെയും വിദ്യാഭ്യാസ രംഗത്തെ മികവിന് മികച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
2019ലെ മെമ്പര്‍ഷിപ് കാമ്പയിനിലെ ആദ്യ മെമ്പര്‍ഷിപ് മുന്‍ പ്രസിഡണ്ട് അബ്ദുല്ല കോപ്പ സ്വീകരിച്ചു. ഓണക്കോടി വിതരണം പി ബി ശഫീഖ് നിര്‍വഹിച്ചു. അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ പുതിയേടത്ത്, ഹമീദ് കോപ്പ എന്നിവര്‍ സംസാരിച്ചു. സമദ് കോപ്പ സ്വാഗതവും മജീദ് ബി എസ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Friendly meet conducted by flowers Copa

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാമിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉപഹാരം നല്‍കുന്നു