Kerala

Gulf

Chalanam

Obituary

Video News

സി എല്‍ അബ്ദുല്ല; മണ്‍മറഞ്ഞത് നൈര്‍മല്യത്തിന്റെ പ്രതീകം

അനുസ്മരണം/ ഖാദര്‍ ബെണ്ടിച്ചാല്‍

(my.kasargodvartha.com 21.09.2019) അന്തരിച്ച സി എല്‍ അബ്ദുല്ല എല്ലാവര്‍ക്കും മാതൃകാപുരുഷനായിരുന്നു. നാലപ്പാട് കുടുംബത്തിലെ ഇളയ മരുമകന്‍ ആയത് കൊണ്ട് രണ്ടാം തലമുറക്ക് അദ്ദേഹം 'എളയ' ആയിരുന്നു. പേരിനൊപ്പമുള്ള ഇനീഷ്യല്‍ ചേര്‍ത്ത് ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ 'സി എല്‍ എളയ' എന്ന് വിളിച്ചു. മുതിര്‍ന്നവര്‍ 'സി എല്‍' എന്നും. പൗരുഷം നിറഞ്ഞ ശരീര പ്രകൃതത്തിലാണെങ്കിലും കുട്ടികളുടെ നൈര്‍മല്യം നിറഞ്ഞ മനസായിരുന്നു അദ്ദേഹത്തിന്റേത്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെയായിരുന്നു സംസാരം.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് അവരുടെ വീട്ടില്‍ ചെന്നപ്പോള്‍, ചെമ്മനാട് ലേസ്യത്ത് തറവാട് കുടുംബ സംഗമത്തെ കുറിച്ച് വാചാലനായി. അതോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് കാണിച്ചു. ചരിത്രമറിയാനുള്ള എന്റെ ആഗ്രഹം മനസിലാക്കിയതിനാലാവാം ഒരു ചരിത്രാധ്യാപകന്റെ ചടുലതയോടെ വിശദീകരിച്ചു തന്നു. പഴയ തലമുറയെ പരിചയപ്പെടുത്തി, കൂട്ടത്തില്‍ മകന്‍ സി എല്‍ നിസാര്‍ വരച്ച കവര്‍ പെയിന്റിംഗ് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു. 'ഇടയ്ക്കിടെ സമയം കിട്ടുമ്പോഴൊക്കെ പഴയ ഫോട്ടോകളും വായിക്കാന്‍ ആര്‍ട്ടിക്കിളുകളും മനസിന് സന്തോഷം നല്‍കുന്നു' എന്ന സംഭാഷണത്തോടെയാണ് അതവിടെയവസാനിച്ചത്.

കഴിഞ്ഞാഴ്ച അവസാനമായി, ബാങ്കോട്ടെ ഒരു മരണവീട്ടിലേക്ക്, എനിക്കും ജ്യേഷ്ഠനുമൊപ്പം എളയയുമുണ്ടായിരുന്നു, മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ അവിടെ തുടരല്‍, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍, ഒട്ടകമിറച്ചി ദാനം ചെയ്യുന്ന പ്രതിഫലമാണെന്ന റസൂലിന്റെ ഹദീസിനെ കുറിച്ച് അദ്ദേഹം ഏറെ സംസാരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ മയ്യിത്തിന് വേണ്ടി, ആ പ്രതിഫലം ഞങ്ങള്‍ നേടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അങ്ങില്ലല്ലോ എന്ന സങ്കടത്തോടെ, അതിലേറെ അങ്ങയുടെ മഗ്ഫിറത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ...(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, CL Abdulla; remembrance by Khader Bendichal
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive