Join Whatsapp Group. Join now!

ബി എം ബാവ ഹാജി ഖത്തര്‍ കെ എം സി സിയില്‍നിന്നും ലഭിച്ച സെക്യൂരിറ്റി സ്‌കീമിലെ തുക മൊഗ്രാല്‍പുത്തൂര്‍ കെ എം സി സിക്ക് സമ്മാനിച്ചു

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ എം സി സി Gulf, News, Qatar, Doha, KMCC, Mogralputhur, BM Bava Haji donated his security scheme amount to KMCC
ദോഹ: (my.kasargodvartha.com 27.09.2019) മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ എം സി സി നല്‍കിയ യാത്രയയപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം ബി എം ബാവ ഹാജി പാലിച്ചു. തനിക്ക് ഖത്തര്‍ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി നല്‍കുന്ന സെക്യൂരിറ്റി സ്‌കീം ക്യാഷ് മുഴുവനും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കെ എം സി സിക്ക് കൈമാറുമെന്നായിരുന്നു അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞദിവസം ഖത്തറിലെത്തിയ ബാവ ഹാജി ഖത്തര്‍-മൊഗ്രാല്‍പുത്തൂര്‍ കെ എം സി സി പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍വെച്ച് ഭാരവാഹികള്‍ക്ക് തുക കൈമാറി. പ്രസിഡന്റ് ബഷീര്‍ മജല്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ എരിയാല്‍, സഹ ഭാരവാഹികള്‍ എന്നിവരാണ് തുക ഏറ്റുവാങ്ങിയത്.

മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ് ബാവ ഹാജി. നാട്ടിലും പ്രവാസ ലോകത്തും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് അദ്ദേഹം. കഴിഞ്ഞ വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം ചെലവില്‍ സ്വയം വാഹനം ഓടിച്ച് മൂന്ന് മാസത്തോളം വെള്ളം എത്തിച്ചിരുന്നു.

15ാം വാര്‍ഡ് മുസ്‌ലിംലീഗ് ഓഫീസ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, കുന്നില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല, എം പി കെ ചാരിറ്റി, 15ാം വാര്‍ഡ് മുസ്‌ലിംലീഗ് വെളിച്ചം പദ്ധതി തുടങ്ങിയവയുടെ നേതൃനിരയില്‍ ബാവ ഹാജി സജീവ സാന്നിധ്യമാണ്.

തനിക്ക് കിട്ടിയ മുഴുവന്‍ ആനുകൂല്യങ്ങളും തന്റെ നാടിന്റെ കാരുണ്യ- സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി പ്രവാസി മലയാളികള്‍ക്ക് മാതൃകയായിരിക്കുകയാണ് ബാവ ഹാജി.

Keywords: Gulf, News, Qatar, Doha, KMCC, Mogralputhur,  BM Bava Haji donated his security scheme amount to KMCC

Post a Comment