Join Whatsapp Group. Join now!

'തിരികെ 2020' സംഗമം: ലോഗോ പ്രകാശനം ചെയ്തു

തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി ബാച്ചിന്റെ 30ാം വാര്‍ഷിക സംഗമം Kerala, News, Kasaragod, Nainmarmoola, TIHSS School, Logo, Annual meet, Annual Meet logo released
നായന്മാര്‍മൂല: (my.kasargodvartha.com 30.09.2019) തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി ബാച്ചിന്റെ 30ാം വാര്‍ഷിക സംഗമം 'തിരികെ 2020' ലോഗോ പ്രകാശനം ചെയ്തു. ചെയര്‍മാന്‍ പി ബി അഷ്‌റഫിന് നല്‍കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രകാശനം നിര്‍വഹിച്ചു.

2020 ജനുവരി 25, 26 തീയതികളില്‍ കാസര്‍കോട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ നഹീം അങ്കോല, എ എല്‍ മുസ്തഫ, അബ്ദുല്‍ റഫീഖ്, മഹ്മൂദ് താഷ്‌കന്റ്, ശരവണന്‍, ബി എം
മുഹമ്മദ് അശ്‌റഫ്, ഹസൈനാര്‍ വലിയമൂല, നാസര്‍ ആദൂര്‍, എസ് എ സുബൈര്‍, എന്‍ എം ബഷീര്‍, എം കെ അബ്ദുര്‍ റസാഖ്, സി എം എ ലത്തീഫ്, യഹ്‌യ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.



ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ആദരിക്കല്‍, വിവിധ മത്സരങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ നടത്തും.

Keywords: Kerala, News, Kasaragod, Nainmarmoola, TIHSS School, Logo, Annual meet, Annual Meet logo released

Post a Comment