Join Whatsapp Group. Join now!

വെള്ളം കടന്ന് വിളവിലേക്ക്; നീലേശ്വരത്ത് കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു

വെള്ളപ്പൊക്കത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും പുതിയ കാര്‍ഷിക രീതികള്‍ Kerala, News, Agricultural training program conducted
നീലേശ്വരം: (my.kasargodvartha.com 04.09.2019) വെള്ളപ്പൊക്കത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും പുതിയ കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുന്നതിനും നീലേശ്വരം നഗരസഭ ഏകദിന കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് സിപിസിആര്‍ഐ, പടന്നക്കാട് കാര്‍ഷിക കോളജ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നഗരസഭ നടത്തിയ പരിശീലന പരിപാടി കൃഷി ശാസ്ത്രജ്ഞന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.


പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. പി ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആത്മാ പ്രൊജക്ട് ഡയറക്ടര്‍ എസ് സുഷമ കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫ് പദ്ധതി വിശദീകരിച്ചു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ കെ കുഞ്ഞികൃഷ്ണന്‍, പി പി മുഹമ്മദ് റാഫി, പി രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി ഭാര്‍ഗവി, നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് പി കെ ബാലകൃഷ്ണന്‍ തുടങ്ങിയര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലക്ക് അനുവദിച്ച സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെ ഉദ്ഘാടനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. കാസര്‍കോട് സിപിസിആര്‍ഐ വിജ്ഞാന വ്യാപന കേന്ദ്രം മേധാവി ഡോ. സി തമ്പാന്‍, സയന്റിസ്റ്റ് ഡോ. സി എസ് പ്രതിഭ, കാര്‍ഷിക കോളജ് അസിസ്റ്റന്‍ന്റ് പ്രൊഫസര്‍ ഡോ. സുഷ താര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വീണാറാണി സ്വാഗതവും കൃഷി ഓഫീസര്‍ കെ പി രേഷ്മ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Agricultural training program conducted

Post a Comment