Join Whatsapp Group. Join now!

അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് സി ബി എസ് സി പത്താംതരം പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി Kerala, News, Student Appreciated for best performance
മൊഗ്രാല്‍: (my.kasargodvartha.com 29.08.2019) അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് സി ബി എസ് സി പത്താംതരം പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉയര്‍ന്ന വിജയം നേടിയ ദേശീയവേദി യു എ ഇ കമ്മിറ്റി പ്രസിഡന്റ് എ എം ഷാജഹാന്റെ മകള്‍ ഫാത്തിമ ഇഷയെ ദേശീയവേദി അനുമോദിച്ചു. ദേശീയവേദി ഗള്‍ഫ് രക്ഷാധികാരി എ കെ ഇബ്രാഹിം ഇഷക്ക് ഉപഹാരം സമര്‍പ്പിച്ചു. വിദ്യഭ്യാസ മേഖലകളില്‍ ദേശീയവേദി നല്‍കിവരുന്ന പ്രോത്സാഹനം നാട്ടില്‍ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കാരണമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹ്യപ്രവര്‍ത്തകന്‍ എം എസ് സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു ദുബൈ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് സഫര്‍ മുഖ്യാഥിതിയായിരുന്നു. പ്രസിഡന്റ് എ എം. സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്മാര്‍ട്ട്, ടി കെ ജാഫര്‍, അബ്‌കോ മുഹമ്മദ്, മുഹമ്മദ്കുഞ്ഞി ടൈല്‍സ്, എം പി അബ്ദുല്‍ഖാദര്‍ , എം എസ് മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ ബദ്രിയാ, ഗള്‍ഫ് അംഗങ്ങളായ ടി പി അനീസ്, സിദ്ദീഖ് അബ്‌കോ, അഷ്‌റഫ് കൊട്ടാരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് സ്വാഗതവും എം വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Student Appreciated for best performance


Post a Comment