Join Whatsapp Group. Join now!

മസ്‌ജിദുകളെ ആരാധനകള്‍കൊണ്ട് ധന്യമാക്കണം പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍

മസ്ജിദുകളെ ആരാധനാ കര്‍മങ്ങള്‍കൊണ്ട് ധന്യമാക്കണമെന്നും Kerala, News, Prof. Alikkutty Musliyar on Masjids
ആലൂര്‍: (my.kasargodvartha.com 24.08.2019) മസ്‌ജിദുകളെ ആരാധനാ കര്‍മങ്ങള്‍കൊണ്ട് ധന്യമാക്കണമെന്നും ഭൗതികവും അനാചാരപരമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നും കാസര്‍കോട് സംയുക്ത ഖാസി ശൈഖുല്‍ജാമിഅ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുതുക്കിപ്പണിത അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍ ഹൈദ്രോസ് ജുമാമസ്ജിദിന്റെ ഉദ്ഘാടനം ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കെ സി ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി. ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എ ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു മുഹമ്മദ് സാലി ഹാജി ബേക്കല്‍, അബ്ദുര്‍ റഹ്മാന്‍ ഹാജി പെരിയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആലൂര്‍ ഹൈദ്രോസ് ജുമാമസ്ജിദ് ഖത്വീബ് മുഹമ്മദ്കുഞ്ഞി ഹനീഫി മുഖ്യപ്രഭാഷണം നടത്തി.

Kerala, News, Prof. Alikkutty Musliyar on Masjids

ബേക്കല്‍ സാലി ഹാജി, കെ കെ അബ്ദുല്ല ഹാജി എന്നിവര്‍ക്കുളള ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉപഹാരം ഖാസി ആലിക്കുട്ടി മുസ്‌ലിയാരും എഞ്ചിനീയര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി പെരിയക്കുള്ള ഉപഹാരം സയ്യിദ് കെ സി ആറ്റക്കോയ തങ്ങളും കൈമാറി. കെ കെ അബ്ദുല്ല ഹാജി, ടി എ അബ്ദുല്‍ഖാദര്‍ , അല്‍താഫ് ഹിമമി, കടവില്‍ ബഷീര്‍, എ കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം എ, ഇസ്മായില്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി ആലൂര്‍ സ്വാഗതവും സെക്രട്ടറി അബ്ദുല്‍ഖാദര്‍ കോളോട്ട് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Prof. Alikkutty Musliyar on Masjids


Post a Comment