Join Whatsapp Group. Join now!

മുഹമ്മദ് റഫി അനുസ്മരണം നടത്തി

മുഹമ്മദ് റഫി ആര്‍ട്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഗായകന്‍ മുഹമ്മദ് റഫിയുKerala, News, Muhammed Rafi commemorated, Rafi Mahal, Kasargod.
തളങ്കര: (my.kasargodvartha.com 05.08.2019) മുഹമ്മദ് റഫി ആര്‍ട്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ മുപ്പത്തൊമ്പതാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. മുഹമ്മദ് റഫി ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ച നന്മയാണ് ആ ഓര്‍മകള്‍ക്കു കാലം ചെല്ലുന്തോറും തിളക്കം കൂട്ടുന്നതെന്നു യോഗം അഭിപ്രായപ്പെട്ടു.

പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി, ബി എസ് മഹമൂദ്, എരിയാല്‍ ഷെരീഫ്, അബ്ദുല്‍ മുഖ്‌സിദ് ഉപ്പള, ഉസ്മാന്‍ കടവത്ത്, ഹമീദ് തെരുവത്ത്, മാഹിന്‍ സി പി ലോഫ്, ടി എം എ റഹ് മാന്‍ സംസാരിച്ചു. സെക്രട്ടറി സത്താറിന്റെ ഉമ്മ നഫീസ, എരഞ്ഞോളി മൂസ, തോപ്പില്‍ മുഹമ്മദ് മീരാന്‍, അബ്ബാസ് മുതലപ്പാറ എന്നിവരുടെ വിയോഗത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. പി കെ സത്താര്‍ സ്വാഗതവും ഷെരിഫ് സാഹബ് നന്ദിയും പറഞ്ഞു.


Keywords: Kerala, News, Muhammed Rafi commemorated, Rafi Mahal, Kasargod.

Post a Comment