Join Whatsapp Group. Join now!

ഐ എന്‍ എല്‍ ബൈത്തുന്നൂര്‍ താക്കോല്‍ദാനം ഓഗസ്റ്റ് 25ന്

ഐ എന്‍ എല്‍ ചെമ്പിരിക്കയില്‍ നിര്‍മിച്ച ബൈത്തുന്നൂറിന്റെ താക്കോല്‍ദാനം ഓഗസ്റ്റ് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, INL Baithunoor handed over ceremony on Aug 25th
കാസര്‍കോട്: (my.kasargodvartha.com 22.08.2019)  ഐ എന്‍ എല്‍ ചെമ്പിരിക്കയില്‍ നിര്‍മിച്ച ബൈത്തുന്നൂറിന്റെ താക്കോല്‍ദാനം ഓഗസ്റ്റ് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് ഐ എന്‍ എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞിയുടേയും അഖിലേന്ത്യ - സംസ്ഥാന - ജില്ലാ - മണ്ഡലം - പഞ്ചായത്ത് നേതാക്കളുടെ സാന്നിധ്യത്തില്‍ താക്കോല്‍ദാന ചടങ്ങ് നടക്കും. വിപുലമായ രീതിയില്‍ പൊതുസമ്മേളനം നടത്തി താക്കോല്‍ദാനം നടത്താനായിരുന്നു പാര്‍ട്ടി ആദ്യം തീരുമാനിച്ചിരുന്നതെന്നും കേരളം പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ വിപുലമായ രീതിയില്‍ പൊതുസമ്മേളനം നടത്തുന്നത് ഉചിതമല്ല എന്നത് കൊണ്ടാണ് ലളിതമായ രീതിയില്‍ താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

ഐ എന്‍ എല്‍ രൂപീകരിച്ചത് മുതല്‍ ചെമ്പിരിക്കയില്‍ മത - രാഷ്ട്രീയ വേര്‍തിരിവില്ലാതെ വാര്‍ദ്ധക്യ പെന്‍ഷന്‍, മെഡിക്കല്‍ പെന്‍ഷന്‍, ചികിത്സാ സഹായം, വിവാഹ ധനസഹായം, വീട് നിര്‍മാണത്തിനുള്ള സഹായം, റമദാന്‍ റിലീഫ് തുടങ്ങി എല്ലാ തരത്തിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഐ എന്‍ എല്‍ ചെമ്പരിക്ക ശാഖ കമ്മിറ്റി നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി രണ്ട് വര്‍ഷം മുമ്പാണ് നിര്‍ദന കുടുംബത്തിനുള്ള ബൈത്തുന്നൂര്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് പാര്‍ട്ടി രൂപം നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ഐ എന്‍ എല്‍ ശാഖ പ്രസിഡന്റ് നാലപ്പാട് അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ എ എസ് എച്ച് അബ്ദുല്‍ അസീസ്, ഐ എം സി സി പ്രതിനിധി എ കെ മുഹമ്മദ് കുഞ്ഞി, ഷരീഫ് ചെമ്പിരിക്ക, സമീര്‍ പി എ, ഇഖ്ബാല്‍ കെ എച്ച്, ഹക്കീം പഡോസി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, INL Baithunoor handed over ceremony on Aug 25th
  < !- START disable copy paste -->

Post a Comment