Join Whatsapp Group. Join now!

സിറ്റി കൂള്‍ ഇലക്ട്രോണിക്‌സ് ഉപ്പള ഷോറൂം തുറന്നു

കാസര്‍കോട് ജില്ലയില്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ജനഹൃദയങ്ങള്‍ കീഴടക്കിയ സിറ്റി കൂള്‍ ഹോം അപ്ലയിന്‍സിന്റെ News, Kerala, City cool, showroom, uppala, mangalppady, City cool upppala showroom opened
ഉപ്പള: (my.kasargodvartha.com 23.08.2019) കാസര്‍കോട് ജില്ലയില്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ജനഹൃദയങ്ങള്‍ കീഴടക്കിയ സിറ്റി കൂള്‍ ഹോം അപ്ലയിന്‍സിന്റെ ഉപ്പളയിലെ ഷോറൂം ബദരിയ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, എ അബ്ദുല്‍ റഹ്മാന്‍, എല്‍ ജി ബ്രാന്‍ഡ് മാനേജര്‍ മുഹമ്മദ് റാഫി, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, മഞ്ചേശ്വരം സിഐ ദിനേഷ്, മുര്‍ത്തള തങ്ങള്‍, ഫസല്‍ തങ്ങള്‍ കുമ്പോല്‍, സഹീര്‍ തങ്ങള്‍, ഡോ. ശുഹൈബ് തങ്ങള്‍ കുമ്പോല്‍, മുജീബ് കമ്പാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ മാഹിന്‍ കോളിക്കര, ഉപ്പള മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് റഫീഖ്, ജബ്ബാര്‍ ഉപ്പള, സിറ്റി കൂള്‍ മാനേജിങ് പാര്‍ട്ണര്‍മാരായ നിസാര്‍ സിറ്റി കൂള്‍, സയ്യിദ് സഹീര്‍ തങ്ങള്‍, മാനേജര്‍ ജാസിം ഷിഫാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


ആദ്യ വില്‍പന ജാനിഷിന് ഏറ്റുവാങ്ങി. എസിയുടെ ആദ്യ വില്പന എ അബ്ദുല്‍ റഹ്മാന്‍ ഏറ്റുവാങ്ങി. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സിറ്റി കൂളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പര്‍ച്ചേസുകള്‍ക്കും വമ്പിച്ച ഡിസ്‌കൗണ്ട് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മാനേജിങ് പാര്‍ട്ണര്‍ നിസാര്‍ സിറ്റി കൂള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, City cool, showroom, uppala, mangalppady, City cool upppala showroom opened

Post a Comment