Join Whatsapp Group. Join now!

ഭെല്‍ ഇഎംഎല്‍ സമരം; പൊതുമേഖലയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം

എട്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാത്ത ദുരവസ്ഥയിലേക്ക് ഭെല്‍ ഇഎംഎല്ലിനെ തള്ളിവിട്ടത് Kerala, News, bhel eml strike; Government neglect of the public sector should be stopped
കാസര്‍കോട്: (my.kasargodvartha.com 28.08.2019) എട്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാത്ത ദുരവസ്ഥയിലേക്ക് ഭെല്‍ ഇഎംഎല്ലിനെ തള്ളിവിട്ടത് ഇടതു സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അവഗണനയാണ് പ്രകടമാക്കുന്നതെന്ന് എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്്മത്തുള്ള പറഞ്ഞു. ഭെല്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ഉടന്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്ത് സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ രണ്ട് വര്‍ഷം മുമ്പുള്ള പ്രഖ്യാപനം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ടിയു തൊഴിലാളികള്‍ കമ്പനിയില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഒരു മാസം പിന്നിട്ടതിന്റെ ഭാഗമായി നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതു മേഖലകള്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ ക്ഷേമം ഉറപ്പു വരുത്തുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭെല്‍ ഇഎംഎല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.


ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷ്റഫ്, വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജുനൈദ് പരവെക്കല്‍, ജില്ലാ ഭാരവാഹികളായ ഷറീഫ് കൊടവഞ്ചി, മുംതാസ് സമീറ, ഷംസുദ്ദീന്‍ ആയിറ്റി, അഷ്റഫ് എടനീര്‍, മുത്തലിബ് പാറകെട്ട്, പി.ഐ.എ ലത്തീഫ്, ടിപി മുഹമ്മദ് അനീസ്, ബീഫാത്തിമ ഇബ്രാഹിം, മാഹിന്‍ മുണ്ടക്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, bhel eml strike; Government neglect of the public sector should be stopped

Post a Comment