കാസര്‍കോട്: (my.kasargodvartha.com 26.08.2019) ചെമ്മനാട് പരവനടുക്കം ജി എച്ച് എസ് എസിലെ 1986-87 സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ 'സ്‌നേഹപൂര്‍വം 87' കൂട്ടായ്മ 28ന് ചെമ്മനാട് പരവനടുക്കം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും വയോജന മന്ദിരത്തിലെ വയോജനങ്ങള്‍ക്കുള്ള പുതുവസ്ത്ര വിതരണവും 28ന് രാവിലെ 9.30ന് പരവനടുക്കം വയോജന മന്ദിരത്തില്‍ നടത്തും. തുടര്‍ന്ന് വിദ്യാലയത്തില്‍ പരിപാടി സംഘടിപ്പിക്കും. 31 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ജനുവരിയില്‍ ബാച്ചിലെ അംഗങ്ങളായ 91 പേരെയും അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് സംഗമം നടത്തിയിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകള്‍ നല്‍കി. സ്‌നേഹപൂര്‍വം കൂട്ടായ്മയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ചികിത്സ സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കും. ഡിസംബറില്‍ പ്രവാസി അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ സംഗമം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം കെ പ്രതീഷ്, കണ്‍വീനര്‍ കെ കാഞ്ചന, കെ മോഹനന്‍, സി. വിജയന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, A group of alumni of GHSS, Paravanadukkam