Join Whatsapp Group. Join now!

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാനായി പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി

പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാനായി പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും Kerala, News, Sent off for Congress leaders
എരിയാല്‍: (my.kasargodvartha.com 17.07.2019) പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാനായി പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതി അംഗവുമായ പി എ അഷ്റഫ് അലി, മണ്ഡലം കമ്മിറ്റി ഭാരവാഹി മുഹമ്മദ് ബളളീര്‍ എന്നിവര്‍ക്കാണ് മൊഗ്രാല്‍ പുത്തൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യാത്രയയപ്പ് നല്‍കിയത്. എരിയാല്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ നാം ഹനീഫ്, നാരായണന്‍ നായര്‍, ഹമീദ് പരപ്പാടി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര്‍ നായക്ക് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ മാധവന്‍ ബള്ളീര്‍, കുഞ്ഞിക്കണ്ണന്‍, കെ പി മുഹമ്മദ്, അംഗങ്ങളായ ഇസ്മാഈല്‍ ഇ എം, ലത്വീഫ് ഇ എം, അശോകന്‍ ബ്ലാര്‍ക്കോട്, സിദ്ദീഖ് കെ ബി, ആനന്ദന്‍ മയില്‍പാറ, അബ്ദുല്ല ഹാജി, രമേശന്‍ ചേരങ്കൈ, അരവിന്ദന്‍ ചൗക്കി, ഗോപാലന്‍ പെരിയടുക്ക, സുധാകര, പങ്കജാക്ഷന്‍, ബാബു പെരിയടുക്ക, സുന്ദരന്‍ കാന്തിക്കര, ധര്‍മ്മധീര, ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മണ്ഡലം ജനറല്‍ സെക്രട്ടറി ഹമീദ് കാവില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വിജയകുമാര്‍ നന്ദിയും പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sent off for Congress leaders
  < !- START disable copy paste -->

Post a Comment