Join Whatsapp Group. Join now!

'ചെര്‍ക്കളം അബ്ദുല്ല, സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്‌നം ചെയ്ത നേതാവ്'

കാസര്‍കോട് ജില്ലയുടെ വികസനത്തിനും ഒരു സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി കഠിന പ്രയത്‌നം ചെയ്ത നേതാവാണ് അന്തരിച്ച Gulf, News, Remembrance of Cherkalam Abdulla
ദുബൈ: (my.kasargodvartha.com 28.07.2019) കാസര്‍കോട് ജില്ലയുടെ വികസനത്തിനും ഒരു സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി കഠിന പ്രയത്‌നം ചെയ്ത നേതാവാണ് അന്തരിച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെന്ന് യു എ ഇ- കെ എം സി സി കേന്ദ്ര കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് അഷ്റഫ് പള്ളിക്കണ്ടം പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര മലബാറില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി പൂര്‍വ്വ കാല നേതാക്കള്‍ക്കൊപ്പം ചെര്‍ക്കളം പ്രവര്‍ത്തിച്ചു. ദീര്‍ഘ കാലം ജനപ്രതിനിധിയായിരിക്കുമ്പോഴും അല്ലാത്തപ്പോളും നാടിനും ജനങ്ങള്‍ക്കും വേണ്ടി അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. കാസര്‍കോട് ജില്ലയുടെ പിറവിക്ക് വേണ്ടിയും അതാത് കാലത്തെ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന ജില്ലയുടെ ശില്‍പ്പികളില്‍ ഒരാള്‍ കൂടിയാണ് ചെര്‍ക്കളം അബ്ദുല്ലയെന്നും അഷ്റഫ് പള്ളിക്കണ്ടം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ബഹുസ്വര സമൂഹത്തിനിടയില്‍ മത സൗഹാര്‍ദം നില നിത്തുന്നതിന് വേണ്ടിയും നാട്ടില്‍ സമാധാനം കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി അക്ഷീണ പ്രയത്നം ചെയ്ത നേതാവാണ് ചെര്‍ക്കളം അബ്ദുല്ല സാഹിബ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് ജില്ലയില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ദീനി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥി, യുവ സമൂഹം വഴി തെറ്റുമ്പോള്‍ ശാസനയും, ഉപദേശങ്ങളും നല്‍കി അവരെ നേരിലേക്ക് നയിക്കുവാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും, ആജ്ഞാ ശക്തിയും ഓരോ നേതാവും മാതൃകയാക്കേണ്ട രീതികളാണെന്ന് കെ എം സി സി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര അനുസ്മരണ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ചെര്‍ക്കളം അബ്ദുല്ലയുടെ പ്രവര്‍ത്തന മേഖല വെറും കാസര്‍കോട് ജില്ലയില്‍ മാത്രം ഒതുങ്ങിയതായിരുന്നില്ല. മലബാറിന്റെ വികസനത്തിന് വേണ്ടി അദ്ദേഹം ശബ്ദിച്ച് കൊണ്ടേയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കൊണ്ട് വന്ന പല പദ്ധതികളും സാധാരണക്കാര്‍ക്കും താഴെക്കിടയില്‍ ജീവിക്കുന്നവര്‍ക്കും ഏറെ ഉപകരാപ്രദമായിരുന്നുവെന്ന് ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അനുസ്മരിച്ചു.കാസര്‍കോട് ജില്ലക്ക് ലഭിക്കേണ്ട പദ്ധതികളും, ജില്ലയുടെ വികസന ആവശ്യങ്ങളും മാത്രമാണ് ചെര്‍ക്കളം അബ്ദുല്ലയുടെ നിയമസഭാ പ്രസംഗത്തില്‍ കൂടുതലും ശ്രവിച്ചിരുന്നതെന്ന് ചന്ദ്രിക മുന്‍ പത്രാധിപര്‍ ടി പി ചെറൂപ്പ അഭിപ്രായപ്പെട്ടു. ചെര്‍ക്കളം നിയമസഭാ അംഗമായിരുന്ന മുഴുവന്‍ കാലത്തും താന്‍ ലേഖകനായി നിയമ സഭയിലുണ്ടായിരുന്നു. ഏതു പൊതു വിഷയം ചര്‍ച്ചയ്ക്ക് വന്നാലും തന്റെ ജില്ലയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം ശബ്ദമുയര്‍ത്തി. കൃത്യ നിഷ്ടയും, എല്ലാ വിഭാഗം ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവാന്‍ അദ്ദേഹം കാണിച്ചിരുന്ന ഉത്സാഹം ഒന്ന് വേറെ തന്നെയായിരുന്നു. എല്ലാവരും തനിക്കു പ്രിയപ്പെട്ടവര്‍ എന്ന അദ്ദേഹത്തിന്റെ ചിന്തയായിരുന്നു ജനങ്ങള്‍ കൂടുതല്‍ അദ്ദേഹത്തോട് അടുത്തിടപെടാന്‍ കാരണമായത്. ഇന്ന് പല നേതാക്കന്മാര്‍ക്കും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്ന് ടി പി ചെറൂപ്പ അനുസ്മരിച്ചു.

യു എ ഇ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ദുബൈ കെ എം സി സി ഭാരവാഹികളായ  ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, റഈസ് തലശ്ശേരി, ഒ കെ ഇബ്രാഹിം, ഒ മൊയ്തു, സ്വാദിഖ് തിരുവനന്തപുരം, നിസാമുദ്ദീന്‍ കൊല്ലം, മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്,  ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവനഗര്‍, മുനീര്‍ ഓട്ടി, ഡോ. ഇസ്മാഈല്‍, പി ഡി നൂറുദ്ദീന്‍, ഷബീര്‍ കീഴൂര്‍, സലാം മാവിലാടം, ഇബ്രാഹിം ബേരിക്കെ, സി എ ബഷീര്‍, ബഷീര്‍ പാറപ്പള്ളി, ഷരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, റഷീദ് ആവിയില്‍ തുടങ്ങിയവരും മറ്റു മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Remembrance of Cherkalam Abdulla
  < !- START disable copy paste -->

Post a Comment