Join Whatsapp Group. Join now!

കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പ്രചണാര്‍ത്ഥം ദുബൈയിലെത്തിയ നേതാക്കള്‍ സ്വീകരണം

കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പ്രചണാര്‍ത്ഥം യു എ ഇയില്‍ പര്യടനം നടത്തി വരുന്ന കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ബഷീര്‍ News, Gulf, Reception for Shamsul Ulama Islamic Centre leaders
1 min read
ദുബൈ: (my.kasargodvartha.com 15.07.2019) കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പ്രചണാര്‍ത്ഥം യു എ ഇയില്‍ പര്യടനം നടത്തി വരുന്ന കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ ബി കുട്ടി ഹാജി എന്നിവര്‍ക്ക് ദുബൈ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, മണ്ഡലം കെ എം സി സി, യത്തീംഖാന, എസ് കെ എസ് എസ് എഫ് കമ്മിറ്റികള്‍ സംയുക്തമായി സ്വീകരണം നല്‍കി. എം സി ഹുസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രഭാഷകന്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ വേങ്ങര, ഹുസൈനാര്‍ തോട്ടുംഭാഗം, സക്കറിയ ദാരിമി, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ ബി കുട്ടി ഹാജി, സലാം കന്യപ്പാടി, യൂസുഫ് മുക്കൂട്, സിദ്ദീഖ് കനിയടുക്കം, അബ്ദുല്‍ ഖാദര്‍ അസ്അദി, കബീര്‍ അസ്അദി എന്നിവര്‍ സംസാരിച്ചു. മുജീബ് മെട്രോ, അഷ്റഫ് മുനിയംകോട്, ഖാലിദ് പാലക്കി, ഷാജഹാന്‍ ഹദ്ദാദ്, റഷീദ് ആവിയില്‍, ശംസുദ്ദീന്‍ പാറപ്പള്ളി, അസീസ് ബള്ളൂര്‍, അബൂബക്കര്‍ എന്‍ ആര്‍ സി, ശംസു പുഞ്ചാവി, സഹദ് കല്ലൂരാവി, അന്താസ് ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു.

മജ്‌ലിസുന്നൂറിനും പ്രാര്‍ത്ഥനയ്ക്കും അസീസ് ബാഖവി, അബ്ദുല്‍ഖാദര്‍, ഹക്കീം ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. സി എച്ച് നൂറുദ്ദീന്‍ സ്വാഗതവും ഹനീഫ് ബാവ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Reception for Shamsul Ulama Islamic Centre leaders
  < !- START disable copy paste -->

You may like these posts

Post a Comment