Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ആഗസ്ത് നാലിന്

കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ 94-95 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ ഓര്‍മ്മച്ചെപ്പ് News, Kerala, Quiz competition for high school students
നീലേശ്വരം: (my.kasargodvartha.com 27.07.2019) കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ 94-95 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ ഓര്‍മ്മച്ചെപ്പ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരവും കെപി മോഹന സുന്ദരന്‍ മാസ്റ്റര്‍ അനുസ്മരണവും സംഘടിപ്പിക്കും. ആഗസ്ത് മാസം നാലിന് കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഉല്‍ഘാടനം ചെയ്യും.


ക്വിസ് മത്സരത്തില്‍ ഒരു വിദ്യാലയത്തിലെ രണ്ട്‌പേര് അടങ്ങുന്ന ടീമിന് മത്സരിക്കാം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 944660605, 9946336548 എന്നീ നമ്പറുകളില്‍ ബന്ധപെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Quiz competition for high school students

Post a Comment