നായന്മാര്‍മൂല: (my.kasargodvartha.com 13.07.2019) വൈദ്യുതി ഉപയോഗം കുറക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമായി വീടുകളില്‍ സാര്‍വ്വത്രികമായി ഉപയോഗിക്കുന്ന എല്‍ ഇ ഡി ബള്‍ബുകളുടെ നിര്‍മാണത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പരിശീലനം പുതിയ അനുഭവമായി.
ബള്‍ബുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികത വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്‌കൂളിലെ ശാസ്ത്ര ക്ലബ് നടത്തിയ ഏകദിന ശില്‍പശാലയിലാണ് ബള്‍ബ് നിര്‍മാണത്തിലും റിപ്പയറിംഗിലും വിദ്യാര്‍ത്ഥികള്‍ സ്വയം പര്യാപ്തത നേടിയത്.
തങ്ങള്‍ക്കാവശ്യമായ ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ കഴിവ് നേടി. ഊര്‍ജ മേഖലയിലെ സ്വയം പര്യാപ്തതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ സംസ്ഥാന ട്രെയിനര്‍ സാബിര്‍ പി മലപ്പുറം ശില്‍പശാലക്ക് നേതൃത്വം നല്‍കി. പത്താം ക്ലാസിലെ നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. ശില്‍പശാല പ്രധാനാധ്യാപിക കുസുമം ജോണ്‍ ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ പ്രസിഡന്റ് ബി ഐ സുലൈഖ അധ്യക്ഷത വഹിച്ചു. പി വി പ്രേംകുമാര്‍, ജീവ മാത്യു, വി പ്രശാന്തന്‍ പ്രസംഗിച്ചു.
എല്‍ ഇ ഡി ബള്‍ബ് നിര്‍മാണം കുട്ടികള്‍ക്ക് പുതിയ അനുഭവമായി
മാന്യ: വൈദ്യുതിക്ഷാമം രൂക്ഷമായ ഈ സാഹചര്യത്തില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാന്യ ജെ എ എസ് ബി സ്‌കൂളിലെ യു പി കുട്ടികള്‍ക്ക് നല്‍കിയ എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പരിശീലനം പുതിയ അനുഭവമായി. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ സംസ്ഥാന ട്രെയിനര്‍ സാബിര്‍ പി മലപ്പുറം ശില്‍പശാലക്ക് നേതൃത്വം നല്‍കി. പ്രധമാധ്യാപകന്‍ ടി ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി ടി എ പ്രസിഡണ്ട് സുബൈര്‍ ബാപ്പാലിപ്പൊനം, സീനിയര്‍ അധ്യാപിക ആശാകിരണ്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രജു എസ് എസ് സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ എം വി സുരേന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, LED bulb making workshop conducted in Schools
< !- START disable copy paste -->