Join Whatsapp Group. Join now!

കരുണയാണ് പൊതുപ്രവര്‍ത്തകരുടെ മനസ്: എന്‍ യു അബ്ദുല്‍ സലാം

സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോടുള്ള കരുണയുമാണ് പൊതുപ്രവര്‍ത്തകരുടെ മനസെന്നും അതാണ് സ്വന്തത്തെ മറന്ന് കൊണ്ട് സേവനങ്ങളില്‍ Kerala, News, Religion, SDPI Kasaragod Municipal committee Ifthar meet conducted
കാസര്‍കോട്: (my.kasargodvartha.com 03.06.2019) സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോടുള്ള കരുണയുമാണ് പൊതുപ്രവര്‍ത്തകരുടെ മനസെന്നും അതാണ് സ്വന്തത്തെ മറന്ന് കൊണ്ട് സേവനങ്ങളില്‍ സജീവമാകുന്നതെന്നും പുതിയ ഇന്ത്യ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട കാലമാണെന്നും എസ് ഡി പി ഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. നിര്‍ദരരായ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്നിന് നല്‍കി എന്‍ യു അബ്ദുല്‍ സലാം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം മണ്ഡലം പ്രസിഡണ്ട് സകരിയ്യ കുന്നില്‍ ഹാഷിം അണങ്കൂറിന് നല്‍കി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍, മണ്ഡലം സെക്രട്ടറി അബൂബക്കര്‍, മണ്ഡലം കമ്മിറ്റി അംഗം ബിലാല്‍ ചൂരി, സാദിഖ് ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഹാഷിം അണങ്കൂര്‍ സ്വാഗതം പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, SDPI Kasaragod Municipal committee Ifthar meet conducted
  < !- START disable copy paste -->

Post a Comment